1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Not going to Siberia now, Kamal Haasan's 'Thug Life' shooting will be extended, this is the reason

സൈബീരിയയിലേക്ക് ഇപ്പോ പോകുന്നില്ല,കമല്‍ഹാസന്റെ 'തഗ് ലൈഫ്' ചിത്രീകരണം നീളും, കാരണം ഇതാണ്

Not going to Siberia now
കമല്‍ഹാസന്‍-മണിരത്‌നം ചിത്രം തഗ് ലൈഫ് ഒരുങ്ങുകയാണ്. പ്രഖ്യാപനം കൊണ്ടുതന്നെ ശ്രദ്ധ നേടിയ ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കുന്നു. 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമല്‍ ഒരു മണിരത്‌നം ചിത്രത്തിന്റെ ഭാഗമാകുന്നത്.പീരിയഡ് ആക്ഷന്‍ ഡ്രാമയുടെ ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു. മാര്‍ച്ച് അവസാനത്തോടെ സിനിമയുടെ ചിത്രീകരണത്തിനായി അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും സൈബീരിയയിലേക്ക് പോകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
 ചെന്നൈയിലെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം മാര്‍ച്ചില്‍ കമല്‍ സൈബീരിയയിലേക്ക് പോകേണ്ടതായിരുന്നു, എന്നാല്‍ ഇപ്പോള്‍ വിദേശ ഷെഡ്യൂള്‍ ഇപ്പോള്‍ തുടങ്ങേണ്ടത് ഇല്ലെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍.
ഇലക്ഷന്‍ തിരക്കുകള്‍ ആരംഭിക്കുന്നതിനാല്‍ കൂടുതല്‍ സമയം സിനിമയ്ക്ക് വേണ്ടി നല്‍കാന്‍ കമല്‍ഹാസന് ആവില്ല.സൈബീരിയയില്‍ സിനിമയുടെ സെറ്റുകളുടെ ജോലികള്‍ ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു.
 
സിനിമയുടെ ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി അണിയറപ്രവര്‍ത്തകര്‍ തമിഴ്നാട്ടിലേക്ക്
 
 തൃഷ, ജയം രവി, അഭിരാമി, നാസര്‍, ഗൗതം കാര്‍ത്തിക്, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്ജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.
 
അടുത്ത ലേഖനം
പറഞ്ഞത് കൂടുതലല്ല, കേരളം പോലെ കുടിച്ച് അഴിഞ്ഞാടുന്നവർ വേറെയില്ലെന്ന് ജയമോഹൻ