ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ച് ചാക്കോച്ചനും മകനും, സന്തോഷം പങ്കുവെച്ച് ഭാര്യ പ്രിയ !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 ഫെബ്രുവരി 2021 (17:19 IST)

കുഞ്ചാക്കോ ബോബനും മകനും ആദ്യമായി ഒരുമിച്ച് ക്യാമറയ്ക്കു മുന്നില്‍ വന്നതിന്റെ സന്തോഷത്തിലാണ് പ്രിയ. അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ കഥകള്‍ ചൊല്ലിടാം എന്ന മ്യൂസിക് വീഡിയോയില്‍ ആണ് ഇരുവരും ചേര്‍ന്ന് അഭിനയിച്ചത്. ഇതിലെ കുറച്ചു രംഗങ്ങളാണ് പ്രിയ പങ്കുവെച്ചത്.ആരാധകരും ഈ അസുലഭ നിമിഷങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.ഇസകുട്ടനെ ലാളിക്കുന്ന അച്ഛന്‍ ചാക്കോച്ചന്റെ പുതിയ ചിത്രങ്ങള്‍ വൈറലാകുകയാണ്.

അപ്പന്റെ നൂറിരട്ടി ഫാന്‍സ് ചെക്കന് ഉണ്ടെന്നാണ് ആരാധകര്‍ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്.14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലേക്ക് എത്തിയ കുഞ്ഞ് അതിഥിയാണ് ഇസഹാഖ്. ഭാര്യ പ്രിയയുടെയും ചാക്കോച്ചന്റെയും കുഞ്ഞ് ലോകം ഇപ്പോള്‍ മകനെ ചുറ്റിപ്പറ്റിയാണ്. 2019 ഏപ്രില്‍ 16നാണ് ഇസഹാഖിന്റെ ജനനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :