കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 24 ഓഗസ്റ്റ് 2023 (10:36 IST)
തെന്നിന്ത്യന്‍ നടി നിത്യ മേനോന്‍ വിവാഹിതയാകുന്നു. ബാംഗ്ലൂരില്‍ ജനിച്ചു വളര്‍ന്ന നടിക്ക് 35 വയസ്സാണ് പ്രായം. നടി ഏറെ നാളായി പ്രണയത്തിലാണെന്നും വരന്‍ മോളിവുഡില്‍ നിന്നും ആണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
നിത്യ മേനോന്റെ ബാല്യകാല സുഹൃത്താണ് ഭാവി വരന്‍. ഇരുവരും ഏറെനാളായി പ്രണയത്തില്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വരന്‍ മോളിവുഡിലെ ഒരു സ്റ്റാര്‍ ഹീറോ കൂടിയാണെന്നും പറയപ്പെടുന്നു.
എന്നാല്‍ ഇത് ആദ്യമായല്ല നിത്യ മേനോന്റെ വിവാഹ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇനിയും വിവാഹം ചെയ്യാത്ത മലയാളം താര സുന്ദരിമാരില്‍ ഒരാളാണ് നിത്യ. കല്യാണത്തെക്കുറിച്ച് നടി തന്നെ സമയം ആകുമ്പോള്‍ തുറന്നു പറയും.