കെ ആര് അനൂപ്|
Last Modified ബുധന്‍, 23 ഓഗസ്റ്റ് 2023 (14:38 IST)
'അയ്യപ്പനും കോശിയും' എന്ന ഒറ്റ സിനിമ പുറത്തിറങ്ങിയതോടെ ഗായിക നഞ്ചിയമ്മയുടെ ജീവിതം പുതിയ ട്രാക്കിലായി. ഇത്രയും കാലം കണ്ട കാഴ്ചകളെ ആയിരുന്നില്ല പിന്നീട് നഞ്ചിയമ്മക്ക് മുന്നില്‍. 'കലക്കാത്ത' എന്ന?ഗാനം നേടിക്കൊടുത്ത പ്രശസ്തിയുടെ ഉയരത്തിലും നഞ്ചിയമ്മയുടെ മുഖത്ത് ആ നിഷ്കളങ്കമായ ചിരി മാത്രമായിരുന്നു ഉണ്ടായിരുന്നത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം അട്ടപ്പാടിയില്‍ എത്തിച്ച ഗായിക ജീവിതത്തില്‍ സന്തോഷകരമായ സമയത്തിലൂടെയാണ് കടന്നു പോകുന്നത്.
നഞ്ചിയമ്മയുടെ യാത്രകള്‍ സന്തോഷകരമാക്കാന്‍ പുതിയൊരു അതിഥി കൂടി വീട്ടിലെത്തിയിരിക്കുകയാണ്. സ്വന്തമായി കാര്‍ വാങ്ങിയിരിക്കുകയാണ് അവര്‍.കിയ സോണറ്റ് എന്ന കാറില്‍ ആയിരിക്കും ഇനി നഞ്ചിയമ്മയുടെ യാത്രകള്‍.കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയില്‍ നിന്നുമായിരുന്നു കാര്‍ വാങ്ങിയത്.
പാട്ടുപാടി കാറിന്റെ താക്കോല്‍ വീഡിയോ കിയക്കാര് തങ്ങളുടെ ഇന്‍സ്റ്റാ?ഗ്രാം പേജില്‍ പങ്കിട്ടു.