Last Modified വെള്ളി, 26 ഏപ്രില്‍ 2019 (18:17 IST)
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എ ആര്‍ മുരുഗദോസ്സും രജനികാന്തും ഒന്നിക്കുന്ന ദര്‍ബാര്‍. മുംബയില്‍ ദര്‍ബാറിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു.
ഡിസിപി മണിരാജ് എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്നാല്‍ വെറും കുറ്റാന്വേഷണ കഥ മാത്രമല്ല ദര്‍ബാര്‍ എന്നാണ് പുതിയ റിപ്പോര്‍ട്ട്. നയൻതാരയാണ് നായിക. കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധായകൻ.