ഭാര്യയായാൽ മാസം 25 ലക്ഷം ശമ്പളം തരാമെന്ന് പ്രമുഖ വ്യവസായിയുടെ വാഗ്ദാനം: തുറന്ന് പറഞ്ഞ് നീതു ചന്ദ്ര

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 ജൂലൈ 2022 (20:47 IST)
പ്രമുഖ വ്യവസായി നടത്തിയ വിവാഹവാഗ്ദാനത്തെ പറ്റി തുറന്ന് പറഞ്ഞ് ബോളിവുഡ് താരം നീതു ചന്ദ്ര. ഭാര്യയായാൽ മാസം 25 ലക്ഷം രൂപ ശമ്പളം നൽകാമായിരുന്നു എന്നായിരുന്നു വാഗ്ദാനമെന്ന് താരം ബോളിവുഡ് ഹങ്കാമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോൾ തനിക്ക് അവസരങ്ങൾ ഒന്നും തന്നെ ലഭിക്കുന്നില്ലെന്നും എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണെന്നും താരം കൂട്ടിചേർത്തു.

ദേശീയ പുരസ്കാര ജേതാക്കളായ 1 പേർക്കൊപ്പവും വലിയ സിനിമകളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. വിജയിക്കപ്പെട്ട ഒരു അഭിനേതാവിൻ്റെ പരാജയകഥയാണ് എൻ്റേത്.ഒരു പ്രമുഖ കാസ്റ്റിങ് ഡയറക്ടറിൽ നിന്നും മോശം അനുഭവമുണ്ടായെന്നും താരം വെളിപ്പെടുത്തി. ഗരം മസാല എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നീതു ചന്ദ്ര ഒട്ടെറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കുച് ലവ് ജൈസാ ആണ് നീതുവിൻ്റെ അവസാനമായി ഇറങ്ങിയ ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :