കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 23 ജനുവരി 2024 (13:09 IST)
Nayanthara Alphonse Puthren
കുഞ്ഞിനൊപ്പം ഉള്ള തന്റെ പുതിയ ചിത്രം നയന്‍താര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. തോളില്‍ കിടത്തി കുട്ടിയെ ലാളിക്കുന്ന ചിത്രമാണ് നടി ഷെയര്‍ ചെയ്തത്.'ദൈവത്തിന്റെ സകല ചൈതന്യവും ഒരു കുഞ്ഞുമുഖത്ത്'എന്ന് എഴുതി കൊണ്ടായിരുന്നു ചിത്രം പങ്കിട്ടത്. സിനിമ ലോകത്തുനിന്നുള്ള നിരവധി ആളുകള്‍ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തി.
മലയാളി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും ചിത്രത്തിന് താഴെ കമന്റ്മായി എത്തി.'മാഡം, രണ്ട് മുഖത്തും' എന്നാണ് അദ്ദേഹം എഴുതിയത്.അല്‍ഫോണ്‍സിന്റെ കമെന്റിനും മറുപടി നല്‍കാന്‍ നിരവധി ആളുകള്‍ തിരക്ക് കൂടി. സംവിധായകന്റെ ഒടുവില്‍ റിലീസായ ഗോള്‍ഡ് എന്ന ചിത്രത്തിലെ നായികയായിരുന്നു നയന്‍താര. ഇരുവരും ആ സൗഹൃദം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു.