ഗോസിപ്പുകൾക്ക് വിട; നയൻതാര വിവാഹിതയാകുന്നു

നയൻതാരയ്ക്ക് ഇനി മംഗല്യ നാളുകൾ

aparna shaji| Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2016 (12:26 IST)
ഗോസിപ്പുകൾക്ക് വിരാമ‌മിട്ട് തെന്നിന്ത്യൻ താരസുന്ദരി നയൻ‌താര വിവാഹിതയാകുന്നു. വരൻ മറ്റാരുമല്ല, നയൻസിന്റെ കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവയാണ്. ഇരുവരും തമ്മിൽ ഇടക്ക് തെ‌റ്റിപിരിഞ്ഞെന്നും വീണ്ടും ഒന്നിച്ചുവെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഇരുവരും ഉടൻ വിവാഹിതരാകുന്നുവെന്ന വാർത്ത തമിഴ് മാധ്യമങ്ങൾ റിപോർട്ട് ചെയ്തത്.

ഇപ്പോൾ ഏറ്റെടുത്ത ചിത്രങ്ങൾ ചെയ്തു കഴിഞ്ഞാൽ ഉടൻ വിവാഹമുണ്ടെന്നാണ് വിവരം. ഇരുവരുടെയും ബന്ധം തകർന്ന തരത്തിലുള്ള വാർത്തകൾ ഉണ്ടായിരുന്നെങ്കിലും അടുത്തിടെ നടന്ന ഫിലിം ഫെയര്‍ അവാര്‍ഡില്‍ ഇരുവരും ചേര്‍ന്നെടുത്ത സെല്‍ഫി പുറത്തായതോടെ ആ ഗോസിപ്പും അവസാനിച്ചു.

ഫിലിം ഫെയര്‍ ചടങ്ങില്‍ വച്ച് അവാര്‍ഡ് വാങ്ങാനായി ക്ഷണിച്ചപ്പോള്‍ വിഘ്‌നേശിന്റെ അടുത്ത് നിന്ന് മതിയെന്നായിരുന്നു നയന്‍സ് പറഞ്ഞത്. തുടര്‍ന്ന് വിഘ്‌നേശില്‍ നിന്നാണ് നയന്‍സ് അവാര്‍ഡ് സ്വീകരിച്ചത്. ഇരുവരുടെയും ബന്ധം ഉറപ്പിക്കുന്നതായിരുന്നു ആ സംഭവം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :