aparna|
Last Modified ശനി, 18 നവംബര്‍ 2017 (14:18 IST)
തെന്നിന്ത്യയിലെ നമ്പർ വൺ നായികയാണ് നയൻതാര. നയൻസിന്റെ
പിറന്നാൾ ആണിന്ന്. സോഷ്യൽ മീഡിയ വഴി നിരവധി ആളുകളാണ് താരത്തിനു പിറന്നാൾ ആശംസകൾ നേർന്നത്. എന്നാൽ, ആരാധകർ കാത്തിരുന്നത് സംവിധായകൻ വിഘ്നേഷ് ശിവയുടെ സന്ദേശത്തിനായി ആയിരുന്നു.
ഒടുവിൽ വിഘ്നേഷും നയൻസിനു പിറന്നാൾ ആശംസകൾ നേർന്നു. 'എന്നെ ഒരുപാട് സ്വാധീനിച്ച പെണ്ണിനു പിറന്നാൾ ആശംസകൾ. എന്നും സുന്ദരിയായും ശക്തയായും ഇരിക്കുക. ഇനിയും അതിശയകരമായ കഥകള്‍ സൃഷ്ടിച്ചു കൊണ്ട് നയന്‍താര എന്താണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുക, എന്നും നിന്നെക്കുറിച്ച് അഭിമാനിക്കുന്നു. എന്റെ തങ്കമേ നിന്നെ ഞാൻ ബഹുമാനിക്കുന്നു.’–വിഘ്നേശ് ട്വിറ്ററിൽ കുറിച്ചു.
നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും പ്രണയത്തിലാണെന്ന വാർത്തകൾ കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. ഇരുവരും രഹസ്യ വിവാഹത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തയും സജീവമായിരുന്നു.