'അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടയിരുന്നു': അമുദവന്റെ മകള്‍ പറയുന്നു

'അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടയിരുന്നു': അമുദവന്റെ മകള്‍ പറയുന്നു

Rijisha M.| Last Modified ബുധന്‍, 28 നവം‌ബര്‍ 2018 (11:04 IST)
തങ്കമീങ്കൾ എന്ന ആദ്യ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരമടക്കം സ്വന്തമാക്കിയ എന്ന പതിനാറുകാരിയാണ് ഇപ്പോൾ സിനിമാ ലോകത്തിലെ ചർച്ച. ഇത്രയും ചെറു പ്രായത്തിൽ പേരൻപിലെ പാപ്പ എന്ന കഥാപാത്രം ഇത്രയും അവിസ്‌മരണീയമാക്കാൻ എങ്ങനെ സാധിച്ചു എന്നാണ് എല്ലാവരും ചോദിക്കുന്നത്.

എന്നാൽ ഈ കുട്ടി കലാകാരിക്ക് ഒരുപാട് പറയാനുണ്ട്. അതിൽ കൂടുതലും മമ്മൂട്ടിയെക്കുറിച്ചുതന്നെയാണ്. ആദ്യം അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ ഭയമായിരുന്നെന്നും പിന്നീട് അദ്ദേഹം അത് മനസ്സിലാക്കി എനിക്ക് നല്ല പിന്തുണ നൽകുകയുമയിരുന്നു എന്ന് സധന പറയുന്നു.

'ഞങ്ങള്‍ ഒപ്പമുള്ള പല രംഗങ്ങളിലും അദ്ദേഹം കഥാപാത്രത്തിന്റെ വികാരങ്ങള്‍ എക്‌സ്‌പ്രസ്‌ ചെയ്യുന്നത്‌ കണ്ട്‌ അത്ഭുതം തോന്നിയിണ്ട്‌. ഒരര്‍ഥത്തില്‍ പറഞ്ഞാൽ അതാണ്‌ ഞാന്‍ റിഫ്‌ളക്‌റ്റ്‌ ചെയ്യാന്‍ ശ്രമിച്ചത്‌. ഒരു നടി എന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന്‌ എനിക്ക്‌ ഒരുപാട്‌ പഠിക്കാനുണ്ടായിരുന്നു'- സാധന പറഞ്ഞു.

റാം അങ്കിൾ‍, അദ്ദേഹത്തിന്‌ ഷോട്ടുകളെക്കുറിച്ച്‌ ഒരുപാട്‌ വിശദമായൊന്നും പറഞ്ഞുകൊടുക്കുന്നത്‌ ഞാന്‍ കണ്ടിട്ടില്ല. എന്താണ്‌ എടുക്കാന്‍ പോകുന്നതെന്ന്‌ മൊത്തത്തില്‍ പറയും. പിന്നാലെ ടേക്കിലേക്ക്‌ പോവുകയും ചെയ്യും. എന്നെ സംബന്ധിച്ച്‌ അത്രയും വിലപ്പെട്ട ഒരു അവസരമായിരുന്നു ഇത്. ചിത്രീകരണം ആരംഭിക്കുന്നതിന്‌ മുന്‍പ്‌ മമ്മൂട്ടി സാര്‍ വിലപ്പെട്ട ഒരുപാട്‌ ഉപദേശങ്ങള്‍ നല്‍കി- സാധന പറയുന്നു‌'- സാധന പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :