സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ അന്ന് പലരും ശ്രമിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി നവ്യ നായര്‍

രേണുക വേണു| Last Modified ചൊവ്വ, 22 മാര്‍ച്ച് 2022 (11:16 IST)

സിനിമ മേഖലയിലുള്ളവര്‍ ഇപ്പോള്‍ പണ്ടത്തേക്കാള്‍ സപ്പോര്‍ട്ടിങ് ആണെന്ന് നവ്യ നായര്‍. മുന്‍പ് സിനിമയില്‍ ആയിരുന്ന സമയത്ത് തനിക്ക് പല ദുരനുഭവങ്ങളും നേരിട്ടിട്ടുണ്ടെന്നും നവ്യ പരോക്ഷമായി പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നവ്യ ഇക്കാര്യം പറഞ്ഞത്.

മാറ്റി നിര്‍ത്താനും അവസരങ്ങള്‍ ഇല്ലാതാക്കാനും പണ്ട് കുറച്ചൊക്കെ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്കെതിരെ പലരും പ്രവര്‍ത്തിച്ചിരുന്നു എന്ന് ചിലര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. മാറ്റിനിര്‍ത്താനും അവസരങ്ങള്‍ ഇല്ലാതാക്കാനും അക്കാലത്ത് ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും നവ്യ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :