തെലുങ്ക് ഹൊറര്‍ ത്രില്ലര്‍ വെബ് സീരീസില്‍ പാര്‍വതി, മാധ്യമപ്രവര്‍ത്തകനായി കൂടെ നാഗ ചൈതന്യയും, ട്രെയിലര്‍ പുറത്ത്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 23 നവം‌ബര്‍ 2023 (12:13 IST)
പാര്‍വതി തിരുവോത്തും നാഗ ചൈതന്യയും ഒന്നിക്കുന്ന വെബ്‌സീരീസ് ആണ് 'ധൂത'.വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന സീരീസിന്റെ . '24', 'ഗ്യാങ് ലീഡര്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് വിക്രം കുമാര്‍. ഇത് ഒരു ഹൊറര്‍ സീരീസ് ആണെന്ന് പറയപ്പെടുന്നു. 8 എപ്പിസോഡുകള്‍ ഉണ്ടാകും.


സാഗര്‍ എന്ന പത്രപ്രവര്‍ത്തകനായി വേഷമിടുന്നു. 138 കോടി ജനങ്ങളെ സംരക്ഷിക്കേണ്ട നീതിന്യായ വ്യവസ്ഥയും രാഷ്ട്രീയക്കാരും പോലീസും തെറ്റ് ചെയ്യുമ്പോള്‍ ചോദിക്കേണ്ടത് പത്രപ്രവര്‍ത്തകരാണെന്ന് നാഗചൈതന്യ പറഞ്ഞുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്.
അത് ആമസോണ്‍ പ്രൈം വീഡിയോയില്‍ സീരീസ് റിലീസ് ചെയ്യും. 'ദൂത'യില്‍ നാഗ ചൈതന്യ നെഗറ്റീവ് റോളിലാണ് എത്തുന്നത്. തമിഴ് താരം പ്രിയ ഭവാനി ശങ്കറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :