കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 26 ഡിസംബര്‍ 2023 (09:19 IST)
കോമഡി ത്രില്ലറുമായി നാദിര്‍ഷ വീണ്ടും എത്തുന്നു. 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി'എന്ന് പേരിട്ടിരിക്കുന്ന ചിത്രം കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ ആണ് നിര്‍മ്മിക്കുന്നത്. ഈ സിനിമയിലൂടെ സംവിധായകന്‍ റാഫിയുടെ മകന്‍ മുബിന്‍ റാഫി നായകനാകുന്നു എന്നതാണ് ഒരു പ്രത്യേകത.
റാഫിയും നാദിര്‍ഷും ഒന്നിക്കുന്നത് ഇത് ആദ്യമായാണ്. റാഫിയുടേതാണ് തിരക്കഥ. അര്‍ജുന്‍ അശോകനും ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ദേവിക സഞ്ജയ് നായികയായി വേഷമിടുന്നു.ഹിഷാം അബ്ദുല്‍ വഹാബ് ഒരുക്കിയ മനോഹരമായ ഗാനങ്ങള്‍ സിനിമയില്‍ ഉണ്ടാകും.
ഛായാഗ്രഹകന്‍ -ഷാജി കുമാര്‍, എഡിറ്റര്‍ -ഷമീര്‍ മുഹമ്മദ്. പ്രോജക്ട് ഡിസൈനര്‍ -സൈലക്‌സ് എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനിംഗ് -സന്തോഷ് രാമന്‍, മേക്കപ്പ് -റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം -അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ശ്രീകുമാര്‍ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ദീപക് നാരായണ്‍. പി ആര്‍ ഓ -മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് -യൂനസ് കുണ്ടായ്, ഡിസൈന്‍സ് -മാക്ഗുഫിന്‍.