1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Malayalee From India movie Promo Video Crossed 750K + Views Trending No.1 On YouTube

യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി നിവിന്‍ പോളിയുടെ പുതിയ ചിത്രം, ഇത് നടന്റെ തിരിച്ചുവരവെന്ന് ആരാധകര്‍, ബിഗ് ബജറ്റില്‍ 'മലയാളി ഫ്രം ഇന്ത്യ'ഒരുങ്ങുന്നു

Malayalee From India movie YouTube Malayalee From India
നിവിന്‍ പോളിയുടെ പുതിയ ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 'മലയാളി ഫ്രം ഇന്ത്യ'യുടെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് വീഡിയോ വേഗത്തില്‍ തന്നെ വൈറലായി മാറി. നടന്റെ കരിയറിലെ തന്നെ വലിയ ബജറ്റ് സിനിമ കൂടിയാണിത്. 'ജനഗണമന എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ശേഷം ഷാരിസ് മുഹമ്മദ് എഴുതി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമ നിര്‍മിക്കുന്നത് മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റിഫനാണ്. ഇപ്പോഴിതാ മറ്റൊരു സന്തോഷവാര്‍ത്ത കൂടി പങ്കുവെച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 
 
അനുപമ പരമേശ്വരന്‍, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ താരങ്ങള്‍ നിവിന്‍ പോളിക്കൊപ്പം സിനിമയില്‍ ഉണ്ടാകും.ഒരു കംപ്ലീറ്റ് എന്റര്‍ടെയ്നര്‍ തന്നെ ആയിരിക്കും സിനിമയെന്ന സൂചനയാണ് വീഡിയോ തരുന്നത്.
 
സുദീപ് ഇളമന്‍ ഛായാഗ്രഹണവും എഡിറ്റര്‍ ആന്‍ഡ് കളറിങ് ശ്രീജിത്ത് സാരംഗും നിര്‍വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ തോമസ്, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, ആര്‍ട്ട് ഡയറക്ടര്‍ പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ് സേവിയര്‍, ജെയിക്സ് ബിജോയ് എന്നിവരാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
Year Roundup, Malayalam Superstars in 2023: തുടരുന്ന മമ്മൂട്ടി മാജിക്ക്, കണ്ണുനനയിച്ച മോഹന്‍ലാലിന്റെ തിരിച്ചുവരവ്; സൂപ്പര്‍ താരങ്ങള്‍ക്ക് 2023 എങ്ങനെ?