ധ്യാനും അജുവും തമ്മില്‍ തല്ല്, കാരണം യമുന ?'നദികളില്‍ സുന്ദരി യമുന' റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്| Last Modified ഞായര്‍, 3 സെപ്‌റ്റംബര്‍ 2023 (16:34 IST)
ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് നദികളില്‍ സുന്ദരി യമുന. നവാഗതരായ വിജേഷ് പണത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.സെപ്റ്റംബര്‍ പതിനഞ്ചിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

'കണ്ടത്തില്‍ കണ്ണനും വിദ്യാധരനും തമ്മിലുള്ള കടുത്ത പോരാട്ടത്തിന് ഇടയിലേക്ക് സുന്ദരിയായ യമുന സെപ്റ്റംബര്‍ പതിനഞ്ചിന് ഒഴുകിയിറങ്ങുന്നു..! നദികളില്‍ സുന്ദരി യമുന സെപ്റ്റംബര്‍ പതിനഞ്ചിന് തീയറ്ററുകളിലേക്ക്',-എന്നാണ് പോസ്റ്ററുകള്‍ പങ്കുവെച്ചുകൊണ്ട് അണിയറക്കാര്‍ എഴുതിയത്.

ധ്യാന്‍ ശ്രീനിവാസന്‍ അജു വര്‍ഗീസ് എന്നിവയുടെ അവതരിപ്പിക്കുന്ന 'കണ്ണന്‍', 'വിദ്യാധരന്‍' എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്.

ഫൈസല്‍ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രതില്‍ രാധാകൃഷ്ണന്‍ ആണ് ചിത്രസംയോജനം













ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :