വിജയ്ക്കൊപ്പം അഭിനയിക്കാന്‍ പൃഥ്വിരാജ് ? പുതിയ ചര്‍ച്ചകളില്‍ സിനിമാലോകം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2022 (15:08 IST)
സംവിധായകന്‍ ലോകേഷ് കനകരാജ് വിജയ്ക്കൊപ്പമുള്ള 'ദളപതി 67'തിരക്കുകളിലാണ്.ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ മിഷ്‌കിനെ തിരഞ്ഞെടുത്തു എന്നതാണ് പുതിയ വാര്‍ത്ത. നേരത്തെ സംവിധായകന്‍ ഗൗതം മേനോനെ വില്ലനായി അഭിനയിക്കുന്നതിനു വേണ്ടി നിര്‍മ്മാതാക്കള്‍ ക്ഷണിച്ചു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

പൃഥ്വിരാജ് സുകുമാരന്‍, അര്‍ജുന്‍, സഞ്ജയ് ദത്ത് തുടങ്ങിയവരുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.ഒരു ഗാംഗ്സ്റ്റര്‍ ഡ്രാമയായിരിക്കും ചിത്രം. ഡിസംബറോടെ ചിത്രീകരണം ആരംഭിക്കും.

സാമന്ത, തൃഷ,കീര്‍ത്തി സുരേഷ് തുടങ്ങിയ നടിമാരുടെ പേരുകളാണ് നായികാ സ്ഥാനത്തിന് വേണ്ടി കേള്‍ക്കുന്നത് .

വാരിസ് ചിത്രീകരണ തിരക്കിലാണ് വിജയ് ഇപ്പോള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :