മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വലിയ കളക്ഷന് പിന്നില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ?

Manjummel Boys
Manjummel Boys
കെ ആര്‍ അനൂപ്| Last Modified ശനി, 15 ജൂണ്‍ 2024 (10:28 IST)
മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വലിയ കളക്ഷന് പിന്നില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. തമിഴ്‌നാട്ടില്‍നിന്ന് സിനിമ നേടിയതില്‍ ഒരു ഭാഗം കള്ളപ്പണം ആണെന്ന വിവരം ഇ.ഡിക്ക് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ ഹൗസ് ഫുള്‍ ബോര്‍ഡ് ഇട്ട് വ്യാജ ടിക്കറ്റ് വരുമാനം കണക്കില്‍ കാണിച്ച് ഈ തുക കള്ളപ്പണമായി എത്തിച്ചു എന്നാണ് പരാതി. ഇതിന് പിന്നില്‍ തമിഴ്‌നാട്ടിലെ തന്നെ സാമ്പത്തിക തട്ടിപ്പ് കേസിലെ ഒരു പ്രതിയാണെന്ന ആരോപണവും ഉണ്ട്. ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി ഇഡി സൗബിനെ വീണ്ടും ചോദ്യം ചെയ്യും.


ലഭിച്ച കള്ളപ്പണം കൊണ്ട് അടുത്ത സിനിമകള്‍ പറവ ഫിലിംസ് നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നു എന്നും ആരോപണമുണ്ട്. വരുംദിവസങ്ങളില്‍ സൗബിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് ഇഡി ശ്രമിക്കുന്നത്. കഴിഞ്ഞദിവസം ഇഡി പറവയുടെ കൊച്ചി ഓഫീസില്‍ റെയ്ഡ് ചെയ്തിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാണത്തില്‍ പങ്കാളിയായ ഷോണ്‍ ആന്റണിയുടെ മൊഴി രണ്ടുതവണ എടുത്തതാണ്. സൗബിനെയും ഇതിനോടകം ചോദ്യം ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :