രണ്ട് സഹോദരന്‍‌മാരുടെ കഥ, മോഹന്‍ലാലും നിതീഷ് ഭരദ്വാജും ഒന്നിക്കുമോ?

മോഹന്‍ലാല്‍, നിതീഷ് ഭരദ്വാജ്, പത്മരാജന്‍, ഞാന്‍ ഗന്ധര്‍വ്വന്‍, Mohanlal, Nitheesh Bharadwaj, Njan Gandharvan, Padmarajan
Last Updated: ചൊവ്വ, 12 ഫെബ്രുവരി 2019 (10:33 IST)
മോഹന്‍ലാലും നിതീഷ് ഭരദ്വാജും ഒന്നിക്കുമോ? ചോദ്യം കൌതുകമുണര്‍ത്തുന്നതും ആരെയും ആകര്‍ഷിക്കുന്നതുമാണ്. ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നെങ്കില്‍ എന്ന് മലയാളികള്‍ അറിയാതെ ആഗ്രഹിച്ചുപോകുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഖ്യാതസംവിധായകന്‍ പത്മരാജന്‍ ഇരുവരെയും ഒരുമിപ്പിച്ച് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. ‘ഞാന്‍ ഗന്ധര്‍വ്വന്‍’ എന്ന ഫാന്‍റസി സിനിമയ്ക്ക് ശേഷം തികച്ചും സാധാരണമായ ഒരു കുടുംബകഥ സിനിമയാക്കാനാണ് പത്മരാജന്‍ ആഗ്രഹിച്ചത്.

രണ്ട് സഹോദരന്‍‌മാരുടെ സ്നേഹബന്ധത്തിന്‍റെയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും കഥയാണ് അദ്ദേഹം ആലോചിച്ചത്. മോഹന്‍ലാലിനെയും നിതീഷ് ഭരദ്വാജിനെയും സഹോദരന്‍‌മാരായി അവതരിപ്പിക്കാനും ഉറപ്പിച്ചു. ഇക്കാര്യം നിതീഷിനും മോഹന്‍ലാലിനും അറിയാമായിരുന്നു.

എന്നാല്‍ വിധി അങ്ങനെയൊരു സിനിമയ്ക്കായി പത്മരാജനെ അനുവദിച്ചില്ല. ഞാന്‍ ഗന്ധര്‍വ്വന്‍ റിലീസായി ദിവസങ്ങള്‍ക്കകം പത്മരാജന്‍ അന്തരിച്ചു.

തന്‍റെ വലിയ ഒരു സ്വപ്നമായിരുന്നു മോഹന്‍ലാലുമൊത്ത് ഒരു പത്മരാജന്‍ സിനിമയെന്ന് ഇന്നും നിതീഷ് ഭരദ്വാജ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :