ലാലെന്നാൽ സുചിയ്‌ക്ക് ഭ്രാന്തായിരുന്നു; മോഹൻലാൽ - സുചിത്ര പ്രണയത്തെക്കുറിച്ച് സുരേഷ് ബാലാജി

ലാലെന്നാൽ സുചിയ്‌ക്ക് ഭ്രാന്തായിരുന്നു; മോഹൻലാൽ - സുചിത്ര പ്രണയത്തെക്കുറിച്ച് സുരേഷ് ബാലാജി

Rijisha M.| Last Modified ശനി, 3 നവം‌ബര്‍ 2018 (11:53 IST)
നിരവധി ചിത്രങ്ങളുടെ തിരക്കിലാണെങ്കിലും കുടുംബത്തിന്റെ കാര്യം നോക്കുന്നതിൽ മമ്മൂട്ടിയും മോഹൻലാലും ഒരുപോലെയാണ്. ഇപ്പോൾ മോഹൻലാലിന്റെ ഭാര്യാ സഹോദരന്റെ വാക്കുകളാണ് വൈറലയിക്കൊണ്ടിരിക്കുന്നത്. 'സുചിയ്‌ക്ക് എന്നാൽ ഭ്രാന്തായിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾ കണ്ട് ആരാധനയായിരുന്നു'- സുചിത്രയുടെ സഹോദരനും നിര്‍മാതാവുമായ സുരേഷ് ബാലാജി പറഞ്ഞു.

ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുരേഷ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇപ്പോൾ വിദേശത്തിലാണ് മോഹൻലാൽ. എന്നാൽ ഒറ്റയ്‌ക്കല്ല കൂട്ടിന് ഭാര്യയും ഉണ്ട്. കഴിഞ്ഞ ദിവസം ഇരുവരും പോർച്ചുഗലിലാണെന്ന് പറഞ്ഞുകൊണ്ട് ഭാര്യയുടെ കൂടെ നിക്കുന്ന ചിത്രം മോഹൻലാൽ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു.

1988 ഏപ്രില്‍ 28 ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽവെച്ചായിരുന്നു മോഹൻലാൽ - വിവാഹം നടന്നത്. പ്രശസ്ത തമിഴ് നടനും നിര്‍മാതാവുമായ കെ ബാലാജിയുടെ മകളാണ് സുചിത്ര. വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ച വിവാഹമായിരുന്നെങ്കിലും ഇരുവര്‍ക്കുമിടയിലൊരു പ്രണയകഥ ഉണ്ടായിരുന്നു. അക്കാര്യമാണ് സുചിത്രയുടെ സഹോദരന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുന്നത്.

ഇരുവരും പരസ്പരം കത്തുകളെഴുതിയിരുന്നു. എന്നാല്‍ ഇതൊന്നും ആരു അറിഞ്ഞിരുന്നില്ല. സുചി ഇതൊക്കെ ഭയങ്കര സീക്രട്ടായി കൊണ്ട് നടന്നു. പിന്നെ അവളുടെ ഇഷ്ടം മനസിലായപ്പോള്‍ എന്റയൊരു അമ്മായിയാണ് ലാലിന്റെ കുടുംബത്തില്‍ പോയി സംസാരിച്ച് കല്യാണത്തിലേക്കെത്തിച്ചത്. വിവാഹം അറേഞ്ച്ഡ് ആയിരുന്നു. പക്ഷെ അതിന് മുന്നേ ലാല്‍ എന്ന് പറഞ്ഞാല്‍ സുചിയ്ക്ക് ഭ്രാന്തായിരുന്നെന്നും സുരേഷ് ബാലാജി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :