ലാലേട്ടന്റെ പാട്ട് മമ്മൂക്ക റിലീസ് ചെയ്യും !'ബര്‍മുഡ'ലെ ലിറിക്കല്‍ വീഡിയോ ഇന്ന് എത്തും

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (12:07 IST)

മോഹന്‍ലാല്‍ പാടിയ മറ്റൊരു ഗാനം കൂടി പ്രേക്ഷകരിലേക്ക് എത്തുന്നു. ബര്‍മുഡ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അദ്ദേഹം പാടുന്നത്. മോഹന്‍ലാലിന്റെ ശബ്ദത്തില്‍ പുറത്തുവരുന്ന 50-ാമത്തെ ഗാനം എന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്. ബര്‍മുഡയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇന്ന് വൈകുന്നേരം 7 30ന് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കും.

രമേശ് നാരയണന്‍ ആണ് ഗാനത്തിന് സംഗീതം ഒരുക്കുന്നത്.വിനായക് ശശികുമാറിന്റേതാണ് വരികള്‍.ഷെയ്ന്‍ നിഗം ആദ്യമായി കോമഡി റോളില്‍ എത്തുന്ന സിനിമയാണ് ബര്‍മുഡ.ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ മോഷന്‍ പോസ്റ്ററുകള്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിക്കുന്നത്.


എസ്ഐ ജോഷ്വ എന്ന കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :