മോഹന്‍ലാല്‍ പാക്കപ്പ് എന്ന് നീട്ടി വിളിച്ചില്ല, മൊബൈല്‍ ക്യാമറകളെല്ലാം ഓണ്‍,'ബറോസ്' വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2022 (10:18 IST)
ബറോസ് വിശേഷങ്ങള്‍ ഓരോന്നും അറിയുവാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്.ബറോസ് ടീമിനൊപ്പം വര്‍ക്ക് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് ഫോട്ടോഗ്രാഫറും സംവിധായകനുമായ അനീഷ് ഉപാസന.

അനീഷ് ഉപാസനയുടെ വാക്കുകള്‍

'ഇന്നലെ ബറോസിന്റെ ഷൂട്ടിങ് അവസാനിച്ചപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ച ഒരു നീട്ടി വിളി ഉണ്ടായിരുന്നു...Paaack uppppp..എന്ന്...മാത്രമല്ല അതേസമയം പലരുടെയും മൊബൈല്‍ ക്യാമെറകളും ഓണ്‍ ആയിരുന്നു..

പക്ഷേ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ദൈവത്തിനോട് നന്ദി പറയുന്ന ലാല്‍ സാറിനെയാണ് ഞാന്‍ കണ്ടത്..മറ്റാരും കാണാതെ സ്വകാര്യതയുടെ ഒരു സെക്കന്റിനുള്ളില്‍ തീര്‍ത്തതാണ് ഈ പ്രാര്‍ത്ഥന..'

ബിഗ് ബജറ്റ് ത്രീഡി ഫാന്റസിയായി എടുക്കുന്ന ഈ ചിത്രത്തില്‍ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് മോഹന്‍ലാല്‍ ബറോസിലെത്തുന്നത്. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി'ഗാമാസ് ട്രെഷര്‍ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബറോസ് എന്ന ഭൂതമായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. 40 വര്‍ഷത്തെ അഭിനയ ജീവിതത്തിലെ മുഴുവന്‍ അനുഭവവുമായാണ് മോഹന്‍ലാല്‍ സംവിധാന മേഖലയിലേക്ക് തിരിഞ്ഞത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :