കൊച്ചി|
jibin|
Last Modified വ്യാഴം, 12 ഏപ്രില്‍ 2018 (17:10 IST)
മഞ്ജു വാരിയരെ കേന്ദ്ര കഥാപാത്രമാക്കി
സാജിദ് യഹിയ സംവിധാനം ചെയ്ത
മോഹൻലാൽ എന്ന ചിത്രത്തിന്റെ റിലീസിനു ഏർപ്പെടുത്തിയ സ്റ്റേ നീങ്ങി. കലവൂർ രവികുമാറിന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അഞ്ചുലക്ഷം രൂപ നൽകിയതോടെയാണു തൃശൂർ ജില്ലാ കോടതിയുടെ സ്റ്റേ ഒഴിവായത്.
സ്റ്റേ നീങ്ങിയതോടെ ‘മോഹന്‍ലാല്‍’ വിഷു റിലീസായി ചിത്രം തിയറ്ററുകളിലെത്തും.
തന്റെ കഥാസമാഹാരം മോഷ്ടിച്ചാണു ചിത്രം ഒരുക്കിയതെന്ന് ചൂണ്ടിക്കാട്ടി രവികുമാർ നൽകിയ ഹർജിയിലായിരുന്നു ചിത്രത്തിന്റെ റിലീസിനു സ്‌റ്റേ വന്നത്. പകർപ്പാവകാശം നിയമം അനുസരിച്ചാണ് കലവൂർ കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഇതേ പരാതിയുമായി രവികുമാര്‍ ഫെഫകയെ സമീപിച്ചിരുന്നു.
“മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കര പേടിയാണ്” എന്ന തന്റെ കഥാസമാഹാരത്തെ അനുകരിച്ചാണ് സാജിദ് യഹിയ
ചിത്രം ഒരുക്കിയിരിക്കുന്നത്. താന്‍ 2005ൽ പ്രസിദ്ധീകരിച്ച കഥയാണിത്. 2006ൽ പുസ്തകരൂപത്തിൽ ആദ്യ എഡിഷൻ പുറത്തിറക്കി. 2012ൽ രണ്ടാമത്തെ എഡിഷനും ഇറക്കിയെന്നും കലവൂർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കഥയുടെ പകർപ്പവകാശവും പ്രതിഫലവും നൽകണമെന്ന ഫെഫ്കയുടെ വിധി മാനിക്കാത്തതിനെ തുടർന്നാണു കലവൂർ കോടതിയെ സമീപിച്ചത്. സിനിമയുടെ വരുമാനത്തിന്റെ 25% നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു ആവശ്യം. മഞ്ജു വാര്യർ, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.