നായകന്‍ മോഹന്‍ലാലോ ? മൂകാംബികയില്‍ വെച്ച് കഥ കേട്ട് മാളികപ്പുറം താരം, ഓണം കളറാക്കാന്‍ അവര്‍ വരുന്നു !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 ജനുവരി 2024 (09:08 IST)
മാളികപ്പുറത്തിനു ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നു. അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ശശി ശങ്കര്‍ ആണ്. മാളികപ്പുറത്തിലെ കുട്ടിതാരമായ ദേവനന്ദയും ഈ സിനിമയുടെ ഭാഗമാണ്. ചിത്രീകരണം ഉടന്‍ ആരംഭിക്കും. സിനിമയുടെ കഥ ദേവനന്ദയ്ക്ക് മൂകാംബികയില്‍ വെച്ച് പറഞ്ഞുകൊടുത്തുവെന്ന് അഭിലാഷ് പിള്ള. കഥാപാത്രം ആവാനുള്ള തയ്യാറെടുപ്പിലാണ് ഇനി കുട്ടി താരം.

'പുതിയ സിനിമയുടെ കഥ ദേവുവിന് മൂകാംബികയില്‍ വെച്ച് പറഞ്ഞു കൊടുത്തു. ഇനിയുള്ള ദിവസങ്ങള്‍ അവള്‍ കഥാപാത്രത്തിലേക്കുള്ള യാത്ര. കൂടുതല്‍ പുതിയ വിവരങ്ങള്‍ ഉടനെത്തും',-അഭിലാഷ് പിള്ള കുറിച്ചു.

2024 ഓണത്തിന് തീയറ്ററില്‍ എത്തിക്കുന്ന തരത്തിലാകും ജോലികള്‍ പൂര്‍ത്തിയാക്കുക. മുഴുവന്‍ ടീമിനെ കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും എന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

മാളികപ്പുറം ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ കൈമാറിയത്. വൈകാതെ തന്നെ വലിയൊരു അപ്‌ഡേറ്റ് വരും എന്ന് പ്രതീക്ഷിക്കാം. ഈ സിനിമയുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടായിരുന്നു.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :