‘ചേട്ടന്റെ കൂടെയുള്ളവരുടെ ഉടായിപ്പ് കണ്ടു മടുത്തു’; തെറ്റിപ്പിളർന്ന് മോഹൻലാൽ ഫാൻസ്

Last Modified ബുധന്‍, 3 ജൂലൈ 2019 (12:16 IST)
മോഹന്‍ലാല്‍ ആരാധകരുടെ ഔദ്യോഗിക സംഘടനായ ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷനിലെ ഭാരവാഹികൾ തമ്മിൽ തെറ്റിപ്പിരിഞ്ഞു. ഇതേത്തുടര്‍ന്ന് ഏതാനും പേര്‍ സംഘടന വിട്ട് പുതിയ സംഘടനയ്ക്ക് രൂപം നല്‍കി. യൂണിവേഴ്‌സല്‍ റിയല്‍ മോഹന്‍ലാല്‍ ഫാന്‍സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ (യു ആര്‍ എം എഫ് ഡബ്ലിയു ഒ) എന്നാണ് പുതിയ സംഘടനയുടെ പേര്.

ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി വിമലിനോടൊപ്പമുള്ള ഏതാനും പേരുടെ ‘ഉടായിപ്പ്’ കണ്ടു മടുത്തതിനാലാണ് തങ്ങള്‍ അസോസിയേഷന്‍ വിട്ടു പോകുന്നതെന്ന് പുതിയ സംഘടനയിലെ ഭാരവാഹികള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

‘AKMFCWA ജനറല്‍ സെക്രട്ടറി വിമലേട്ടന്‍ അറിയാന്‍ ഞങ്ങള്‍ എല്ലാ മര്യാദയും പാലിച്ചു ഞങ്ങളുടെ സംഘടന URMFWO വെല്‍ഫയര്‍ പ്രോഗ്രാം ആയി മുന്നോട്ടു പോകുകയാണ്… ചേട്ടന്റെ കൂടെയുള്ളവരുടെ ഉടായിപ്പ് കണ്ടു മടുത്തു പോയതിനാല്‍ ആണ് AKMFCWA എന്ന സംഘടനയില്‍ നിന്നും ഞങ്ങള്‍ കുറച്ചു പേര്‍ പുറത്തു പോയതും പുതിയ സംഘടന രൂപികരിച്ചു ലാലേട്ടന്റെ പേരില്‍ ചാരിറ്റി ചെയ്തു മാന്യമായി പോകുന്നതും… ചേട്ടാ കഴിഞ്ഞ 2ദിവസമായി AKMFCWA കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സനോഫര്‍ URMFWO എന്ന സംഘടനയെ അധിക്ഷേപിച്ചും അപമാനിച്ചും പോസ്റ്റ് ഇട്ടു…അതിന്റെ കമന്റ്‌സ് എല്ലാം സംഘടന വിരുദ്ധ പ്രവര്‍ത്തനവും അതിലുപരി ലാലേട്ടന്‍ എന്ന മഹാനടനെ അധിക്ഷേപിക്കുന്നതും ആണ്.. AKMFCWA എന്ന സംഘടനെയെ വീണ്ടും തകര്‍ക്കാന്‍ നിങ്ങളുടെ ഇടയില്‍ ഉള്ള ആളുകള്‍ തന്നെ ധാരാളം ഉണ്ട്… ചേട്ടനോടുള്ള എല്ലാ ബഹുമാനത്തിന്റെ പുറത്തു പറയുന്നു ദയവായി AKMFCWA കൊല്ലം ജില്ലാ കമ്മിറ്റിയെയും അവര്‍ക്കു Script തയ്യാറാക്കി ഒന്നും അറിയാത്തവരെ പോലെ നില്‍ക്കുന്നവരെയും കണ്ടെത്തി നിലയ്ക്ക് നിര്‍ത്തുക…

ഞങ്ങള്‍ Akmfcwa എന്ന സംഘടനയ്ക്ക് എതിരല്ല.നമ്മുടെ സ്വപ്നങ്ങളും മോഹങ്ങളും ആഗ്രഹങ്ങളും നിങ്ങടെ സംഘടനയുടെ ലക്ഷ്യങ്ങളും ആയി ഒത്തു പോകുന്നതല്ല . അതുകൊണ്ട് URMFWO എന്ന സംഘടനയ്ക്ക് തടസമായി വരരുത്.വന്നാല്‍ ഞങ്ങളും പ്രതികരിക്കും .ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴി നിങ്ങള്‍ക്ക് നിങ്ങളുടേതും.ലക്ഷ്യങ്ങളും മാര്‍ഗങ്ങളും സ്വപ്നങ്ങളും മറ്റൊന്ന് ആണെങ്കിലും ഞങ്ങളും സ്‌നേഹിക്കുന്നത് ലാലേട്ടനെ ആണെന്ന് വിമലേട്ടന്‍ നിങ്ങളുടെ സംഘടനയ്ക്കു മനസിലാക്കി കൊടുക്കണം…’
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :