'മാമാങ്കം മലയാളത്തിന്റെ ഉത്സവമാകട്ടെ'; ആശംസകൾ നേർന്ന് മോഹൻലാൽ

ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെയാണ്‌ താരം ആശംസ അറിയിച്ചത്‌.

തുമ്പി ഏബ്രഹാം| Last Modified ഞായര്‍, 8 ഡിസം‌ബര്‍ 2019 (14:45 IST)
മമ്മൂട്ടി നായകനായ എം പത്മകുമാർ ചിത്രം "മാമാങ്ക' ത്തിന്‌ ആശംസകളുമായി മോഹൻലാൽ. ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെയാണ്‌ താരം ആശംസ അറിയിച്ചത്‌.

മലയാളത്തിൽ ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും ചെലവേറിയ ചിത്രമാണ്‌ മാമാങ്കം.മമ്മൂട്ടി നായകനായെത്തുന്ന ചരിത്ര സിനിമക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.


മോഹൻലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ‌രൂപം:-

"ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിന്റെ വീരചരിത്രകഥകൾ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബർ 12ന്.. മാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരാൻ എല്ലാവിധ ആശംസകളും നേരുന്നു..'ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :