എന്തുകൊണ്ടാണ് മാമാങ്കം കാണേണ്ടത്?; ഉത്തരവുമായി ഉണ്ണി മുകുന്ദന്‍

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും നല്ല സിനിമയായിരിക്കും ഇതെന്നും ഉണ്ണി പറഞ്ഞു.

തുമ്പി ഏബ്രഹാം| Last Modified ശനി, 7 ഡിസം‌ബര്‍ 2019 (09:51 IST)
എന്തുകൊണ്ടാണ് മാമാങ്കം എന്ന സിനിമ കാണണം എന്ന ചോദ്യത്തിന് മമ്മൂക്ക ആണെന്നായിരുന്നു ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേ നടന്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും നല്ല സിനിമയായിരിക്കും ഇതെന്നും ഉണ്ണി പറഞ്ഞു.

സിനിമയില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടി നായകനാകുന്ന സിനിമയില്‍ പ്രാചിയെക്കൂടാതെ കനിഹ, അനു സിത്താര എന്നിവരും നായികമാരായി എത്തുന്നു.

സിനിമ സംവിധാനം ചെയ്തിരിക്കുന്നത് എം പദ്മകുമാറാണ്. തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണനാണ്. പ്രവാസി മലയാളിയായ വേണു കുന്നപ്പള്ളി കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച സിനിമയുടെ ക്യാമറ ചെയ്തിരിക്കുന്നത് മനോജ് പിള്ളയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :