മോഹന്‍ലാല്‍ സിനിമയില്‍ മാത്രമല്ല വിളി വന്നത്,വൈറല്‍ ഡാന്‍സര്‍ ലീലാമ്മ ഇനി സിനിമ താരം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 23 ഏപ്രില്‍ 2024 (13:14 IST)
സോഷ്യല്‍ മീഡിയയിലെ വൈറല്‍ ഡാന്‍സര്‍ ലീലാമ്മയ്ക്ക് മോഹന്‍ലാല്‍ ചിത്രത്തിലേക്ക് അവസരം.തീര്‍ന്നില്ല മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രം ഉള്‍പ്പടെ മൂന്നു ചിത്രങ്ങളിലേക്കാണ് ക്ഷണം ലഭിച്ചത്.

'ഒരു മധുരക്കിനാവില്‍ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞു' എന്ന ഗാനത്തിനാണ് ലീലാമ്മ ചുവട് വെച്ചത്.ഇവര്‍ക്ക് 64 വയസ്സാണ് പ്രായം.


രണ്ട് ദിവസം മുമ്പ് പാട്ടാമ്പിയിലെ ബന്ധുവിന്റെ വിവാഹത്തിന് ലീലാമ്മയുടെ ഡാന്‍സും ഉണ്ടായിരുന്നു.നൃത്തം പഠിക്കാത്ത ലീലാമ്മയുടെ പവര്‍ഫുള്‍ പെര്‍ഫോന്‍സിനെ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. നേരത്തെ കളിച്ച ഡാന്‍സ് വീഡിയോ മകന്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചില്ല.ലീലാമ്മയുടെ ഭര്‍ത്താവ് പരേതനായ ജോണ്‍ കെ. പള്ളിക്കര നാടക നടനായിരുന്നു . ഡാന്‍സ് ശ്രദ്ധിക്കപ്പെട്ടതോടെ യൂട്യൂബ് ചാനലുകാരുടെയും സന്ദര്‍ശകരുടേയും ബഹളമാണ് വീട്ടില്‍. കാക്കനാട് പള്ളിക്കരയാണ് കുടുംബം താമസിക്കുന്നത്. സിനിമയില്‍ നിന്ന് വിളി വന്നപ്പോള്‍ അമ്മയല്ല ഫോണെടുത്തതെന്ന് മകന്‍ സന്തോഷ് പറഞ്ഞു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :