മമ്മൂട്ടിയായി മോഹന്‍ലാല്‍, ക്ലൈമാക്സിലെ ട്രെയിന്‍ രംഗം തകര്‍ത്തു !

മമ്മൂട്ടി, മോഹന്‍ലാല്‍, മനസ്സറിയാതെ, ജഗതി, ജയറാം, Mammootty, Mohanlal, Manassariyathe, Jagathy, Jayaram
BIJU| Last Modified വെള്ളി, 25 മെയ് 2018 (14:22 IST)
അസാധാരണമായ അഭിനയവൈഭവമുള്ള നടനാണ് മോഹന്‍ലാല്‍. അദ്ദേഹം ഒരു കഥാപാത്രമായാല്‍ ആ കഥാപാത്രത്തെ മാത്രമേ സ്ക്രീനില്‍ കാണാനാവുകയുള്ളൂ. കല്ലൂര്‍ ഗോപിനാഥനെയും സേതുമാധവനെയും ജോര്‍ജ്ജുകുട്ടിയെയുമൊക്കെ മലയാളികള്‍ ഒരിക്കലും മറക്കില്ല.

അതേസമയം, മോഹന്‍ലാല്‍ ഒരിക്കല്‍ മമ്മൂട്ടി ആയി അഭിനയിച്ചിട്ടുണ്ട് എന്നറിയുമോ? മെഗാസ്റ്റാര്‍ മമ്മൂട്ടിയായല്ല, മമ്മൂട്ടി എന്ന് പേരുള്ള കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. സോമന്‍ അമ്പാട്ട് സംവിധാനം ചെയ്ത ‘മനസ്സറിയാതെ’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയത്.

നെടുമുടി വേണു, സത്താര്‍, സറീന വഹാബ്, ജഗതി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. ക്ലൈമാക്സില്‍ ട്രെയിനില്‍ വച്ചുള്ള മോഹന്‍ലാലിന്‍റെ രംഗങ്ങള്‍ ചങ്കിടിപ്പോടെയേ കണ്ടുതീര്‍ക്കാനാവൂ.

രഘുകുമാര്‍ സംഗീതസംവിധാനം ചെയ്ത ഈ ചിത്രം 1984 മാര്‍ച്ച് നാലിനാണ് പ്രദര്‍ശനത്തിനെത്തിയത്.

വാല്‍ക്കഷണം: അടുത്തിടെ ജയറാമും മമ്മൂട്ടിയായി അഭിനയിച്ചു. ബെന്നി തോമസ് സംവിധാനം ചെയ്ത മൈലാഞ്ചിമൊഞ്ചുള്ള വീട് എന്ന ചിത്രത്തിലാണ് മമ്മൂട്ടി എന്ന കഥാപാത്രമായി ജയറാം എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :