ഒരു സിനിമയ്ക്ക് മോഹന്‍ലാലും മമ്മൂട്ടിയും വാങ്ങുന്ന പ്രതിഫലം, നടന്മാരുടെ പോക്കറ്റില്‍ വീഴുന്നത് കോടികള്‍

mohanlal and Mammootty
mohanlal and Mammootty
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 16 ഏപ്രില്‍ 2024 (11:43 IST)
തുടരെ വിജയ ചിത്രങ്ങള്‍ നല്‍കി കരിയറിലെ ഉയര്‍ന്ന കാലത്തിലൂടെയാണ് മമ്മൂട്ടി കടന്നുപോകുന്നത്. വരാനിരിക്കുന്നതും അത്രതന്നെ പ്രതീക്ഷയുള്ളതും. ഇത്രയേറെ താരമൂല്യത്തില്‍ നില്‍ക്കുമ്പോഴും മമ്മൂട്ടി അല്ല മലയാളം സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. എല്ലാവര്‍ക്കും അറിയാവുന്ന പോലെ മോഹന്‍ലാല്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്.

ഒരു സിനിമയ്ക്കായി എട്ട് കോടി മുതല്‍ 17 കോടി രൂപ വരെയാണ് പ്രതിഫലമായി മോഹന്‍ലാല്‍ വാങ്ങുന്നത്. അന്യഭാഷ ചിത്രങ്ങള്‍ക്ക് 15 മുതല്‍ 17 കോടി വരെയുമാണ് മോഹന്‍ലാല്‍ പ്രതിഫലമായി ചോദിക്കും. നേര് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ 8 കോടി രൂപ പ്രതിഫലം ലഭിച്ചിട്ടുണ്ട്.

മമ്മൂട്ടി വിജയ ട്രാക്കില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവരാണ് മലയാള സിനിമ പ്രേമികള്‍. നടന്റെ ഒരു സിനിമ തീയറ്ററുകളില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു ഉറപ്പുണ്ട്, നിരാശപ്പെടുത്തില്ല. ആ പ്രതീക്ഷ വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോയും നിലനിര്‍ത്തും.മിഥുന്‍ മാനുവലിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ജൂണ്‍ 13ന് റിലീസ് ചെയ്യും.

നാലു മുതല്‍ 10 കോടി രൂപ വരെയാണ് മമ്മൂട്ടിയുടെ പ്രതിഫലം. അന്യഭാഷ ചിത്രങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ താരം വാങ്ങും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :