Rijisha M.|
Last Modified ബുധന്‍, 24 ഒക്‌ടോബര്‍ 2018 (11:48 IST)
'അമ്മ'യിൽ പ്രശ്‌നങ്ങൾ ശക്തമാകുമ്പോൾ താരസംഘടനയുടെ പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവും സ്ഥാനമൊഴിയുമെന്ന് സൂചനകൾ. സംഘടനകളിലെ പ്രശ്‌നങ്ങൾ വ്യക്തിപരമാകുന്നു എന്നതിൽ
മോഹൻലാൽ ഇതിനകം തന്നെ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. നവംബര്‍ 24 ന് ചേരുന്ന യോഗത്തില്‍ ഇരുവരുടേയും രാജി തീരുമാനമുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേസമയം, പ്രശ്‌നങ്ങളെല്ലാം ഇത്രയും രൂക്ഷമാകാൻ കാരണം മമ്മൂട്ടിയും മോഹൻലാലും ഉചിതമായ നടപടികളെടുക്കാത്തതുകൊണ്ടണെന്ന് നടി റിമ കല്ലിങ്കൽ വിമർശിച്ചു.
ദിലീപ് വിഷയത്തെത്തുടർന്നാണ് 'അമ്മ' സംഘടനയിൽ നിന്ന് റിമ കല്ലിങ്കൽ ഉൾപ്പെടെയുള്ള നാല് നടിമാർ രാജിവെച്ച് പുറത്തുവന്നത്. ഈ വിഷയം വൻവിവാദമായതോടെ ദിലീപ് സ്വയം രാജി നൽകി അമ്മയിൽ നിന്ന് പുറത്തേക്ക് വരികയായിരുന്നു.