aparna shaji|
Last Modified ബുധന്‍, 4 ജനുവരി 2017 (16:41 IST)
മോഹൻലാൽ - മുരളിഗോപി - പൃഥ്വിരാജ് എന്നീ കൂട്ടുകെട്ടിൽ വരുന്ന ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്നു എന്നൊരു പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. ചിത്രം ഉടൻ എത്തില്ലെന്ന് പൃഥ്വി വ്യക്തമാക്കിയതാണ്. കൈനിറയെ ചിത്രങ്ങളാണ് ഇരുവർക്കും. അതുകൊണ്ട് തന്നെ ലൂസിഫർ എത്താൻ വൈകും.
മുരളി ഗോപി തിരക്കഥ എഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പേര് അനൗൺസ് ചെയ്ത ഉടൻ തന്നെ ഹിറ്റായതാണ് ലൂസിഫർ. പൃഥ്വിരാജിനെ പോലെ സംവിധാനത്തിൽ കൈവെക്കാൻ തനിക്ക് കഴിയില്ലെന്ന് മോഹൻലാൽ ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. സംവിധാനം മറ്റൊരു തലമാണ്. വെറുതെ ഒരു
സിനിമ സംവിധാനം ചെയ്യാൻ സാധിക്കില്ല. ലാൽ പറയുന്നു.
''ഇപ്പോൾ പൃഥ്വിരാജിനെ തന്നെ നോക്കൂ. കരിയറിന്റെ തുടക്കം മുതല്‍ സംവിധാനത്തില്‍ താത്പര്യമുള്ള ആളാണ് പൃഥ്വിരാജ്. അതിന് വേണ്ടി സിനിമ നിരീക്ഷിയ്ക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ ചെയ്യാന്‍ എനിക്ക് സാധിക്കില്ല. അതിന് സമയം കണ്ടെത്തണം. നല്ലൊരു കഥയും ക്യാമറമാനും സഹസംവിധായകരും ഉണ്ടെങ്കില്‍ എനിക്കും സിനിമ ചെയ്യാന്‍ സാധിച്ചേക്കും. എന്റെ സിനിമകളില്‍ തന്നെ ഞാന്‍ സംവിധായകരെ സഹായിക്കാറുണ്ട്. പക്ഷേ, ഒരു നല്ല മുഴുനീള ചിത്രം ചെയ്യാൻ കഴിയില്ല. ഭാവിയിലും അത് സാധിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. മോഹൻലാല്‍ പറഞ്ഞു.