മോഹന്‍ലാലിന്റെ 'റാം' ഇറങ്ങുന്നത് രണ്ടു ഭാഗങ്ങളില്‍ ? ചിത്രീകരണം പുനരാരംഭിക്കുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 25 ജൂണ്‍ 2022 (08:55 IST)

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന സിനിമ ചെയ്ത് കഴിഞ്ഞാല്‍ അതിരന്‍ സംവിധായകന്‍ വിവേക് ഒരുക്കുന്ന 'മോഹന്‍ലാല്‍ 353' ടീമിനൊപ്പം ചേരുമെന്ന് മോഹന്‍ലാല്‍ തന്നെ നേരത്തെ അറിയിച്ചിരുന്നു.മാസ് എന്റര്‍ടെയ്നര്‍ ചിത്രം 'റാം' ചിത്രീകരണം പുനരാരംഭിക്കുന്നു.


ബറോസിന്റെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിന് വേണ്ടി മോഹന്‍ലാലും സംഘവും തായ്ലന്‍ഡിലേക്ക് പോകും. ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ജീത്തു ജോസഫിന്റെ 'റാം' ഷൂട്ടിംഗ് സംഘത്തിനൊപ്പം മോഹന്‍ലാല്‍ ചേരും.
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ തന്നെ റാമിന് രണ്ടാം ഭാഗവും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :