രേണുക വേണു|
Last Modified വെള്ളി, 19 സെപ്‌റ്റംബര്‍ 2025 (12:13 IST)
ബോക്‌സ്ഓഫീസില്‍ തകര്‍ന്നുവീണ് ബിഗ് ബോസ് താരങ്ങളായ അഭിഷേക് ശ്രീകുമാര്‍, അഖില്‍ മാരാര്‍, വേദ് ലക്ഷ്മി, സെറീന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ 'മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി'. പ്രധാന കേന്ദ്രങ്ങളില്‍ നിന്നെല്ലാം സിനിമ വാഷ്ഔട്ടായി.
സെപ്റ്റംബര്‍ 12 നു റിലീസ് ചെയ്ത ചിത്രം ഒരാഴ്ച പോലും കേരളത്തിലെ തിയറ്ററുകളില്‍ പിടിച്ചുനിന്നില്ല. ഏതാണ്ട് 10-15 ലക്ഷം മാത്രമാണ് ചിത്രം വേള്‍ഡ് വൈഡായി ഇതുവരെ കളക്ട് ചെയ്തത്. രണ്ട് കോടി ചെലവില്‍ ഒരുക്കിയ ചിത്രം ബോക്‌സ്ഓഫീസില്‍ ഡിസാസ്റ്റര്‍ സ്റ്റാറ്റസ് നേടിക്കഴിഞ്ഞു. സിനിമയുടെ ഒടിടി അവകാശവും ഇതുവരെ വിറ്റുപോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
റിലീസ് ദിനത്തില്‍ മോശം പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. ചില സ്‌ക്രീനുകളില്‍ പ്രേക്ഷകര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഷോ റദ്ദാക്കുക പോലും ചെയ്തു. െ
അതേസമയം തന്റെ സിനിമ അവസാന 20 മിനിറ്റ് പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. 'ആക്ഷനൊക്കെ നന്നായി വന്നുവെന്ന് മറ്റുള്ളവര്‍ പറഞ്ഞാല്‍ ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കും. അവസാനത്തെ 20 മിനിറ്റ് ഓക്കേയാണോ, ഞാന്‍ ബാക്കിയൊന്നും ചോദിക്കുന്നില്ല. അവസാനത്തെ 20 മിനിറ്റ് തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ പ്രേക്ഷകര്‍ക്ക് സംതൃപ്തിയുണ്ടല്ലോ. അങ്ങനെയാണ് എനിക്ക് തോന്നിയത്. ഞാന്‍ പലരേയും ശ്രദ്ധിച്ചിരുന്നു,' യുട്യൂബ് ചാനലുകളോട് അഖില്‍ പ്രതികരിച്ചു.