cute little fan girl ചാര്‍ലിയുടെ കേരളത്തിലെ കുഞ്ഞ് ആരാധിക, സ്‌കൂളിലേക്ക് പോകുന്നത് ചാര്‍ലിയുടെ മുഖമുള്ള സ്റ്റിക്കറുകളുമായി, വീഡിയോ

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 17 ജൂണ്‍ 2022 (14:54 IST)

കന്നഡ നടന്‍ രക്ഷിത് ഷെട്ടി പ്രധാന വേഷത്തിലെത്തിയ '777 ചാര്‍ലി' മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സിനിമ കണ്ട ശേഷം ചാര്‍ലിയുടെ വലിയ ആരാധിക ആയി മാറിയ കുഞ്ഞ് ആരാധികയുടെ ഇങ്ങ് കേരളത്തില്‍. സ്‌കൂളില്‍ പോകുമ്പോള്‍ പോലും കൂട്ടുകാരെ കാണിക്കാനായി ചാര്‍ലിയുടെ മുഖമുള്ള സ്റ്റിക്കറുകള്‍ കൈകളില്‍ ഒട്ടിച്ചാണ് പോകാറുള്ളത്.

ചാര്‍ലി കണ്ട് വന്നശേഷം മകള്‍ ഫുള്‍ടൈം ചാര്‍ലിയുടെ വീഡിയോ കണ്ടു കൊണ്ടിരിക്കുകയാണെന്ന് കുഞ്ഞിന്റെ അമ്മ വീഡിയോയില്‍ പറയുന്നു.
അഞ്ചു വര്‍ഷത്തോളം ചാര്‍ളി എന്ന സിനിമ ചെയ്യുവാനായി സംവിധായകന്‍ കിരണ്‍രാജ് കഠിന പ്രയത്‌നത്തില്‍ ആയിരുന്നു. കാസര്‍കോട് സ്വദേശിയായ അദ്ദേഹം ഒന്നരവര്‍ഷം സമയമെടുത്താണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. അതിനുശേഷമാണ് ടൈറ്റില്‍ കഥാപാത്രമായ ചാര്‍ളി എന്ന നായയെ തേടിയുള്ള യാത്ര തുടങ്ങുന്നത്. ഇന്ന് സൂപ്പര്‍സ്റ്റാര്‍ ആയി മാറിയ ചാര്‍ളി എന്ന നായ്ക്കുട്ടി സിനിമയില്‍ എത്തിയ കഥ സംവിധായകന്‍ പങ്കുവയ്ക്കുകയാണ്.

ചാര്‍ളി എങ്ങനെ ആയിരിക്കണം എന്ന കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. ഒടുവില്‍ മനസ്സില്‍ കണ്ടപ്പോള്‍ ഒരു നായ കുട്ടിയെ കണ്ടെത്തി. ഒരു വീട്ടില്‍ പ്രശ്‌നക്കാരനായി മാറിയ നായയെ വീട്ടുകാര്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് സംവിധായകന്‍ ശ്രദ്ധിക്കപ്പെട്ടു. ആ നായയാണ് ഇന്ന് കാണുന്ന ചാര്‍ളി. പിന്നീടുള്ള രണ്ടര വര്‍ഷത്തോളം പരിശീലനമായിരുന്നു. നായക്കുട്ടിയോടൊപ്പം എങ്ങനെ അഭിനയിക്കണം എന്നതില്‍ രക്ഷിത് ഷെട്ടിയടക്കമുള്ള അഭിനേതാക്കള്‍ക്കും പരിശീലനം ലഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :