1. മറ്റുള്ളവ
  2. സ്ത്രീ
  3. ഫാഷന്‍
  4. Meera Vasudev Birthday

കുടുംബവിളക്കിലെ സുമിത്ര, മോഹന്‍ലാലിന്റെ നായിക; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മീര വാസുദേവിന്റെ പ്രായം അറിയുമോ?

Meera Vasudev
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. 2005 ല്‍ പുറത്തിറങ്ങിയ ബ്ലെസി ചിത്രം തന്മാത്രയില്‍ മോഹന്‍ലാലിന്റെ നായികയായാണ് മീര മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ഒട്ടേറെ മലയാള സിനിമകളില്‍ അഭിനയിച്ചു. 
 
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത് മീരയാണ്. മലയാളി അല്ലെങ്കിലും കുടുംബപ്രേക്ഷകര്‍ക്കിടയില്‍ മീരയ്ക്ക് ഒട്ടേറെ ആരാധകര്‍ ഉണ്ട്. മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും മീര അഭിനയിച്ചിട്ടുണ്ട്. 
 
മീരയുടെ ജന്മദിനമാണ് ഇന്ന്. 1982 ജനുവരി 29 ന് ജനിച്ച മീര ഇന്ന് തന്റെ 40-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. മോഹന്‍ലാലിന്റെ നായികയായി തന്മാത്രയില്‍ അഭിനയിക്കുമ്പോള്‍ മീരയുടെ പ്രായം 23 വയസ്സ് മാത്രമായിരുന്നു. 
 
About Writer
രേണുക വേണു