അനുബന്ധ വാര്‍ത്തകള്‍
- കമല്‍ഹാസനൊപ്പം ആദ്യ സിനിമ, പക്ഷേ റിലീസ് ചെയ്തില്ല; മിസ്റ്റര്‍ ബട്ലറില് ദിലീപിന്റെ നായിക, നടി രുചിത പ്രസാദിന്റെ ജീവിതം ഇങ്ങനെ
- സെറ്റിലുള്ള പിള്ളേര്‍ക്കൊപ്പം പ്രണവ് ചായ കുടിക്കും, ഭക്ഷണം കഴിക്കും; കാരവാന് ഉണ്ടെങ്കിലും താരപുത്രന് വേണ്ട !
- ജീവിതം മാറ്റിമറിച്ച ചിത്രം, സൈജുകുറുപ്പിന് പറയാനുള്ളത് ഇതാണ് !
- ഒഴിവുകാലം മാലിദ്വീപില്‍ ആഘോഷമാക്കി മാളവിക മോഹനന്, ചിത്രങ്ങള്‍
- മമ്മൂട്ടിയുടെ നായിക, ലാല്‍ ജോസ് ചിത്രത്തിലൂടെ അരങ്ങേറ്റം; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി ദീപ്തി സതിയുടെ പ്രായം അറിയുമോ?
ചന്ദാമാമയില്‍ കുഞ്ചാക്കോ ബോബന്റേയും മീനത്തില്‍ താലിക്കെട്ടില്‍ ദിലീപിന്റേയും നായിക; നടി തേജാലി ഘനേകറിന്റെ ജീവിതം ഇങ്ങനെ, ഇപ്പോഴത്തെ ചിത്രങ്ങള്‍ കാണാം
രണ്ട് സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച അഭിനേത്രിയാണ് തേജാലി ഘനേകര്‍. 1998 ല്‍ പുറത്തിറങ്ങിയ മീനത്തില്‍ താലിക്കെട്ടില്‍ ദിലീപിന്റെ നായികയായും 1999 ല്‍ പുറത്തിറങ്ങിയ ചന്ദാമാമയില്‍ കുഞ്ചാക്കോ ബോബന്റെ നായികയായും തേജാലി ഘനേകര്‍ അഭിനയിച്ചു. ഈ രണ്ട് സിനിമകളിലേയും പ്രകടനം തേജാലിയെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാക്കി. യഥാര്‍ഥ പേര് തേജാലി എന്നാണെങ്കിലും സിനിമയിലെത്തിയപ്പോള്‍ സുലേഖ എന്ന പേര് സ്വീകരിച്ചു.
കുടുംബത്തോടൊപ്പം ഇപ്പോള്‍ സിംഗപ്പൂരിലാണ് താരം താമസിക്കുന്നത്. മികച്ചൊരു ഫുഡ് ബ്ലോഗര്‍ കൂടിയാണ് തേജാലി. നട്ട്‌മെഗ് നോട്ട്‌സ് എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ ഫുഡ് ബ്ലോഗുകള്‍ തേജാലി ചെയ്യുന്നുണ്ട്.
തേജാലിയുടെ ജീവിതപങ്കാളി ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുകയാണ്. ഡിഗ്രി പഠന ശേഷം നാലര വര്‍ഷത്തോളം മുംബൈയിലെ ഒരു കോര്‍പറേറ്റ് കമ്പനിയില്‍ തേജാലി ജോലി ചെയ്തു. വിവാഹശേഷമാണ് താരം സിംഗപ്പൂരില്‍ എത്തിയത്. ജേണലിസത്തില്‍ പിജി എടുത്തിട്ടുള്ള തേജാലിക്ക് മിന്‍മ്ര, വേദന്ത് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
ടെലിവിഷനില്‍ നിന്നാണ് തേജാലി സിനിമയില്‍ എത്തിയത്. നിരവധി ഒഡിഷനില്‍ പങ്കെടുത്തിരുന്നു. ആഹാ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു തേജാലി അഭിനയ ജീവിതത്തിലേക്ക് തുടക്കം കുറിച്ചത്. തെന്നിന്ത്യന്‍ സിനിമയുടെ പ്രിയ താരങ്ങള്‍ എല്ലാം തന്നെ അണിനിര ചിത്രമായിരുന്നു അത്.