സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 23 ജൂലൈ 2024 (11:26 IST)
ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം ഫോളോ ചെയ്ത് നടി മഞ്ജുവാര്യരും മകള്‍ മീനാക്ഷിയും. നേരത്തെ ദിലീപിനെ മാത്രമായിരുന്നു മീനാക്ഷി ഫോളോ ചെയ്തിരുന്നത്. പിന്നീട് കാവ്യ ഇന്‍സ്റ്റഗ്രാമില്‍ സജീവമായപ്പോള്‍ മീനാക്ഷി ഫോളോ ചെയ്തിരുന്നു. എന്നാല്‍ മഞ്ജുവും മീനാക്ഷിയും ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നെങ്കിലും ഇതുവരെയും പരസ്പരം ഫോളോ ചെയ്തിരുന്നില്ല. അടുത്തിടെയാണ് മീനാക്ഷി എംബിബിഎസ് ബിരുദം നേടിയത്.
ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജില്‍ നിന്നാണ് മീനാക്ഷി ബിരുദം കരസ്ഥമാക്കിയത്. ബിരുദധാന ചടങ്ങില്‍ മകള്‍ക്കൊപ്പം ദിലീപും എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ മീനാക്ഷിക്ക് നാലു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.