വമ്പൻ മേക്കോവർ; ഇത് പഴയ മീന തന്നെയോ?; അമ്പരന്ന് ആരാധകർ

മെലിഞ്ഞ് സുന്ദരിയായി യുവനടിമാരെപ്പോലെ സ്‌റ്റൈലിഷായി നില്‍ക്കുന്ന മീനയുടെ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടുന്നത്.

റെയ്‌നാ തോമസ്| Last Modified വ്യാഴം, 13 ഫെബ്രുവരി 2020 (10:03 IST)
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികയാണ് മീന. ഇപ്പോല്‍ താരത്തിന്റെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. മെലിഞ്ഞ് സുന്ദരിയായി യുവനടിമാരെപ്പോലെ സ്‌റ്റൈലിഷായി നില്‍ക്കുന്ന മീനയുടെ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടുന്നത്.

നീല ജീന്‍സും വെള്ള ഷര്‍ട്ടും അണിഞ്ഞ് ബിച്ചില്‍ നില്‍ക്കുന്ന താരത്തിന്റെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ളതാണ് ചിത്രങ്ങള്‍. എങ്ങനെയാണ് ഇത്ര പെട്ടെന്ന് വണ്ണം കുറച്ചത് എന്നാണ് താരത്തോട് ആരാധകര്‍ ചോദിക്കുന്നത്. യുവനടിമാരേക്കാള്‍ സുന്ദരിയായല്ലോ എന്നും കമന്റുകളുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :