വിമാനയാത്രയ്ക്കിടെ 75,000 രൂപ നഷ്ടമായതായി ടിക്കാറാം മീണ; പരാതി

ജയ്‌പൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയുടെ ഇടയിലാണ് പണം നഷ്ടമായത്.

റെയ്‌നാ തോമസ്| Last Modified ചൊവ്വ, 11 ഫെബ്രുവരി 2020 (13:38 IST)
വിമാനയാത്രയ്ക്കിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ടീക്കാറാം മീണയുടെ പണം നഷ്ടമായതായി പരാതി. 75,000 രൂപ നഷ്ടമായതാണ് പരാതി. ജയ്‌പൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയുടെ ഇടയിലാണ് പണം നഷ്ടമായത്.

ലഗേജ് ബാഗിൽ വച്ചിരുന്ന പണമാണ് നഷ്ടമായതെന്ന് മീണ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. നൽകിയ പരാതിയിൽ തിരുവനന്തപുരം വലിയതുറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :