മമ്മൂക്ക പൊളിച്ചടുക്കി, എന്നാ ഒരു പ്രകടനമാ...; മീനാക്ഷി

നമ്മടെ സുൽത്താന്റെ 'സ്ട്രീറ്റ് ലൈറ്റ്സ്' എന്നാ കിടിലൻ പടമാ...

aparna| Last Modified ചൊവ്വ, 30 ജനുവരി 2018 (11:49 IST)
ബാലതാരമായി തിളങ്ങി നില്‍ക്കുന്ന താരമാണ് മീനാക്ഷി. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുകയാണ് മീനാക്ഷി. അമര്‍ അക്ബര്‍ അന്തോണി, ഒപ്പം തുടങ്ങിയ സിനിമകളിലൂടെ മീനാക്ഷി ഇതിനോടകം പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടി കഴിഞ്ഞു. മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

മമ്മൂട്ടിയുടെ പുതിയ സിനിമയായ സ്ട്രീറ്റ്‌ലൈറ്റ്‌സ് കണ്ടതിനെക്കുറിച്ചായിരുന്നു മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അടുത്തിടെ കണ്ട മമ്മൂട്ടി ചിത്രങ്ങളിൽ സ്ട്രീറ്റ് ലൈറ്റ്സ് ഒന്നാം സ്ഥാനത്ത് തന്നെ ഉണ്ടാകുമെന്ന് മീനാക്ഷി പറയുന്നു. ചിത്രത്തിലഭിനയിച്ച എല്ലാവരും കിടിലൻ പ്രകടനമാണ് കാഴ്ച വെച്ചതെന്ന് മീനാക്ഷി വ്യക്തമാക്കുന്നുണ്ട്.

മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

എല്ലാർക്കും ഗുഡ് മോർണിംഗ് ഉണ്ടേ...
ചേട്ടന്മാരെ, ചേച്ചിമാരെ ഞാനിന്നലെ നമ്മടെ സുൽത്താന്റെ "സ്ട്രീറ്റ് ലൈറ്റ്" കാണാമ്പോയാരുന്നേ, ഫാമിലിയൊക്കെയായിട്ട് കാണാൻ പറ്റിയ അടിപൊളി സിനിമയായിരുന്നൂട്ടോ. എന്റെ കൂട്ടുകാരൻ ആദിഷും കൂടെ അതിലൊണ്ടായിരുന്നേ..... കണ്ടപ്പോ, എനിക്ക് ഭയങ്കര സന്തോഷായിട്ടോ, ഞാനെന്നിട്ട് അവനേം, പിന്നെ , ഡയറക്ടർ ഷംദത്ത് ചേട്ടനേം ഒക്കെ വിളിച്ചു, അപ്പോ, അവർക്കും ഭയങ്കര സന്തോഷായേ....

എന്റെ എല്ലാ നല്ല ചേട്ടന്മാരും ചേച്ചിമാരുമെല്ലാം എന്തായാലും സിനിമ പോയി കാണണേട്ടോ.....
നമ്മടെ മമ്മൂക്കേം സൗബിനങ്കിളും ലിജോമോൾ ചേച്ചീം എല്ലാരും, എന്നാ ഒരു പ്രകടനായിരുന്നൂന്നറിയാവോ !
ഈയടുത്ത് കണ്ടേല് വെച്ച് മമ്മൂക്കേടെ ഏറ്റോം നല്ല സിനിമ..... ന്റെ ചേട്ടന്മാർടെ ഭാഷേ പറഞ്ഞാ , പൊളിച്ചടുക്കി. എന്നാണേലും പടം എനിക്കിഷ്ടപ്പെട്ടാരുന്നേ .., നിങ്ങക്കും ഇഷ്ടപ്പെടും, അതൊറപ്പാ... അപ്പൊ എല്ലാരും പോയി കാണണേ...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :