aparna shaji|
Last Modified വെള്ളി, 21 ഏപ്രില്‍ 2017 (08:19 IST)
1983യ്ക്ക് ശേഷം കുറച്ച് പക്വത വന്ന കഥാപാത്രമായിരുന്നു സഖാവ് കൃഷ്ണൻ. നിവിന്റെ കരിയറിലെ ബെസ്റ്റ് ആയിരിക്കും സഖാവ് എന്ന് നിസ്സംശയം പറയാം. സഖാവ് കാണുമ്പോൾ ഓരോരുത്തരും നമിച്ചു പോകുന്ന ഒരാൾ കൂടി ഉണ്ടായിരിക്കും. ചിത്രത്തിന്റെ മേക്കപ്പ്മാൻ.
നടൻ ചിത്രത്തിലെ നായകനാകുമ്പോൾ നായകൻ കഥാപാത്രമാകുമ്പോൾ ഏറെ ശ്രദ്ധിയ്ക്കപ്പെടുന്നത് മേക്കപ്പ്‌തന്നെ. കാലഘട്ടങ്ങൾ കഥ പറഞ്ഞ സഖാവിൽ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിച്ച ഒന്നാണ് കാലം മാറുന്നതനുസരിച്ചുള്ള കഥാപാത്രങ്ങളുടെയും മാറ്റം. പ്രത്യേകിച്ച് നിവിൻ പോളിയുടെ വ്യത്യസ്തമായ ഗെറ്റപ്പുകൾ.
ചിത്രത്തിൽ നാല് വ്യത്യസ്ത ഗെറ്റപ്പുകളാണ് നിവിൻ പോളിയ്ക്ക് നൽകിയിട്ടുള്ളത്. ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച രഞ്ജിത് അമ്പാടി എന്ന പ്രതിഭയുടെ മാന്ത്രികകരങ്ങളാണ് ആ വിസ്മയത്തിന് പിന്നിൽ പ്രവർത്തിച്ചത്. മേക്കോവറുകള്‍ നല്‍കാന്‍ വേണ്ടിവന്ന പ്രയത്‌നത്തെക്കുറിച്ച് മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടി പറയുന്നു.
നേരത്തേ എബ്രിഡ് ഷൈനിന്റെ '1983'യില്‍ നിവിന്‍ മധ്യമയസ്‌കനായി എത്തിയിട്ടുണ്ടെങ്കിലും വൃദ്ധകഥാപാത്രമായി സ്‌ക്രീനില്‍ എത്തുന്നത് ആദ്യമായാണ്. നിവിനെ നാല് വ്യത്യസ്ത ഗെറ്റപ്പുകളിൽ അവതരിപ്പിക്കുക എന്നതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് രഞ്ജിത് പറയുന്നു.