കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 7 ഡിസംബര്‍ 2021 (14:28 IST)
മരക്കാര്‍ എന്ന സിനിമയ്‌ക്കെതിരെ ആരൊക്കെയോ മനഃപൂര്‍വം നെഗറ്റീവ് എഴുതി വിടുന്നുണ്ടെന്ന് ജി.സുരേഷ് കുമാര്‍. മരക്കാറിനെപ്പറ്റി മോശമായി എനിക്ക് ഒന്നും പറയാനില്ല. സിനിമയ്ക്ക് കുറച്ച് നീളം കൂടിപ്പോയി എന്ന് തോന്നിയെന്നും അദ്ദേഹം പറയുന്നു. കൊച്ചി രാജയായി മരക്കാറില്‍ സുരേഷ് കുമാര്‍ അഭിനയിച്ചിരുന്നു.
ഒത്തിരി നെഗറ്റീവ് റിവ്യൂസ് സിനിമയെക്കുറിച്ച് വരുന്നുണ്ട്. അത് സങ്കടകരമായ കാര്യമാണെന്ന് സുരേഷ് കുമാര്‍ പറയുന്നു.മോഹന്‍ലാലിന്റെ ഹീറോയിസം കാണിക്കാനുള്ള കഥയല്ല മരക്കാര്‍. സിനിമയ്ക്ക് എതിരെ ആരൊക്കെയോ മനഃപൂര്‍വം നെഗറ്റീവ് എഴുതി വിടുന്നുണ്ടെന്ന് ഒരു അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു.
സംവിധായകന്‍ പ്രിയദര്‍ശന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മരയ്ക്കാരില്‍ താന്‍ അഭിനയച്ചതെന്ന് സുരേഷ് കുമാര്‍ പറയുന്നു.