'കൈ ഉയര്‍ത്തി ഒന്ന് കൊടുക്കാനും മടിക്കരുത്';കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് മോളോടും പറയാറുണ്ടെന്ന് നടി മഞ്ജുപിള്ള

Manju Pillai
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 ഏപ്രില്‍ 2024 (09:18 IST)
Manju Pillai
മലയാളം സിനിമ ലോകത്തും കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ടെന്ന് പല നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്. താന്‍ അതിന്റെ ഇരയാണെന്ന് തുറന്നു പറഞ്ഞ ഒരു യുവ നടി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുതുമാണ്. ഇപ്പോഴിതാ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പറയുകയാണ് നടി മഞ്ജുപിള്ള.

'കാസ്റ്റിങ് കൗച്ച് എന്ന് പറയുന്ന സാധനം ഞാന്‍ എന്റെ മോളുടെ അടുത്തും പറയുന്ന കാര്യമാണ് .നമ്മളെ നോക്കേണ്ടത് നമ്മള്‍ തന്നെയാണ്. എസ് പറയേണ്ട എസ് എന്ന് പറയണം.

നോ പറയേണ്ടത് നോ തന്നെ പറയണം. കണ്ണില്‍ നോക്കി ഷാര്‍പ്പ് ആയിട്ട് പറയണം. പണ്ടത്തെ കാലമല്ല. ഇപ്പോഴത്തെ കാലത്ത് നോ എന്ന് ഷാര്‍പ്പായിട്ട് കണ്ണില്‍ നോക്കി പറഞ്ഞാല്‍ 99.9 ശതമാനം ആളുകളും അവിടെ നില്‍ക്കും. വേണമെങ്കില്‍ കൈ ഉയര്‍ത്തി ഒന്ന് കൊടുക്കാനും മടിക്കരുത്',-മഞ്ജുപിള്ള പറഞ്ഞു.

ഈയടുത്താണ് നടി മഞ്ജു പിള്ളയും ഛായാഗ്രാഹകന്‍ സുജിത് വാസുദേവും വിവാഹ മോചിതരായെന്ന വാര്‍ത്ത പുറത്തുവന്നത്. സുജിത് തന്നെയാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2020 മുതല്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും അടുത്തിടെ വിവാഹമോചനത്തിന്റെ നടപടികള്‍ പൂര്‍ത്തിയായെന്നും ഇപ്പോഴും ഞങ്ങള്‍ സുഹൃത്തുക്കളാണെന്നും സുജിത്ത് പറഞ്ഞത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :