aparna shaji|
Last Modified ചൊവ്വ, 14 ജൂണ്‍ 2016 (13:47 IST)
വീട് വെക്കുന്നതിനായി തിരുവനന്തപുരത്ത് സ്ഥലം വാങ്ങുന്ന സമയത്ത് കുറച്ച് കാശിന്റെ കുറവ് ഉണ്ടായെന്ന് നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു. ഇക്കാര്യം അറിയിച്ച് മമ്മൂട്ടിയെ സമീപിച്ചപ്പോൾ 'നിനക്കൊക്കെ എന്തിനാടാ വീട്' എന്ന് ചോദിച്ച് അദ്ദേഹം നടന്ന് പോയി. ചോദിച്ചത് തന്നെ നാണക്കേടായല്ലോ എന്ന വിഷമത്തിൽ അന്ന് കിടന്നുറങ്ങി.
പിറ്റേന്ന് രാവിലെ വിളിച്ചുണർത്തിയത് മമ്മൂട്ടിയാണ്. കൈയിൽ ഒരു പൊതിവെച്ച് തന്നു അദ്ദേഹം. തുറന്ന് നോക്കിയപ്പോൾ കണ്ണു നിറഞ്ഞുപോയി. ചോദിച്ച പണവും അതിലധികവും. കുറച്ച് നാൾ കഴിഞ്ഞ് ആ കടം പതിയെ വീട്ടി.
കുറേ കാലങ്ങൾക്ക് ശേഷം അടുത്തിടെ ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു 'കുറച്ച് കാശ് എനിയ്ക്കും കൂടി താ.. ഞാനും കൂടി ഇൻവെസ്റ്റ് ചെയ്തതല്ലേ'. വീടിരിക്കുന്ന ആ സ്ഥലത്തിന് ഇന്ന് കോടികളാണ് വിലയെന്നും രാജു പറഞ്ഞു. വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മണിയൻ പിള്ള രാജു ഇക്കാര്യം പറഞ്ഞത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം