സ്വന്തം കാര്യം വരുമ്പോൾ മാത്രമാണ് പലർക്കും നീതിബോധമുണ്ടാകുക, സെൻസർ ബോർഡിൽ കയറിപ്പറ്റാനുള്ള യോഗ്യത എന്ത്?: ജോയ് മാത്യു

അനുരാഗ് കശ്യപിന്റെ ഉഡ്താ പഞ്ചാബ് എന്ന സിനിമയ്ക്ക് കത്തിവെച്ച സെൻസർബോർഡിന്റെ തീരുമാനത്തിനെതിരെ വിധി നൽകിയ മുംബൈ ഹൈക്കോടതിയുടെ വിധിയെ അനുകൂലിച്ച് നടൻ ജോയ് മാത്യു. സെൻസർബോർഡിൽ കയറിപ്പറ്റാനുള്ള യോഗ്യത എന്താണെന്ന് തനിയ്ക്ക് അറിയില്ലെന്നും അറിയാവുന്

aparna shaji| Last Modified ചൊവ്വ, 14 ജൂണ്‍ 2016 (10:39 IST)
അനുരാഗ് കശ്യപിന്റെ ഉഡ്താ പഞ്ചാബ് എന്ന സിനിമയ്ക്ക് കത്തിവെച്ച സെൻസർബോർഡിന്റെ
തീരുമാനത്തിനെതിരെ വിധി നൽകിയ മുംബൈ ഹൈക്കോടതിയുടെ വിധിയെ അനുകൂലിച്ച് നടൻ ജോയ് മാത്യു. സെൻസർബോർഡിൽ കയറിപ്പറ്റാനുള്ള യോഗ്യത എന്താണെന്ന് തനിയ്ക്ക് അറിയില്ലെന്നും അറിയാവുന്നവർ പറഞ്ഞ് തരണമെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.

ജോയ് മാത്യവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കഴിഞ്ഞ ദിവസം എനിക്കൊരു സന്ദേശം കിട്ടി ഒരു ഹ്രസ്വ ചിത്രത്തിനു സെൻസർ ബോർഡ്‌ കത്രിക വെച്ചത്രെ അതിനു ഞാൻ പ്രതികരിക്കണമെന്ന്. ഞാൻ ഇങ്ങിനെ മറുപടി കോടുത്തു ഇതൊക്കെ ഞാൻ നേരത്തെ പറഞ്ഞതാ അപ്പോൾ നിങ്ങളൊക്കെ എവിടെയായിരുന്നു? അല്ലെങ്കിലും സ്വന്തം കാര്യം വരുംബോളാണു പലർക്കും നീതിബോധമുണ്ടാവുക. സഘടനാശക്തിയെപ്പറ്റി ഓർമ്മവരിക.

സാരമില്ല മലായാളി അങ്ങിനെയാണെന്ന് സമാധാനിക്കാം. ഇപ്പോളിതാ, അനുരാഗ്‌ കശ്യപിന്റെ " Udta Punjab " ന്റെ കാര്യത്തിൽ മുംബൈ ഹൈക്കോടതി വിധി വന്നിരിക്കുന്നു. ഇന്ത്യക്കാർക്ക് ആകെ പ്രതീക്ഷയുള്ളത്‌ ജുഡീഷ്യറിയിൽ മാത്രം എന്ന് അടിവരയിടുന്നു ഈ സുപ്രധാന വിധി. രാഷ്ട്രീയക്കാർക്ക്‌ പാദസേവ ചെയ്ത്‌ സെൻസർ ബോർഡിൽ കയറിപ്പറ്റിയ കലാശൂന്യരുടെ കത്രികയെയും അധികാര ഗർവ്വിനെയും ഇനി സർഗ്ഗപ്രതിഭകൾക്ക്‌ ഭയക്കേണ്ടതില്ല
എന്ന് ഉറപ്പ്‌ തരുന്നു.

എനിക്കിപ്പോഴും അറിയാത്ത ഒരുകാര്യമുണ്ട്‌.

ഈ സെൻസർബോർഡിൽ കയറിപ്പറ്റാനുള്ള യോഗ്യത എന്താണെന്ന് വിവരമുള്ള ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ ?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :