മലയാള സിനിമ പൃഥ്വിരാജിന് മുൻപും ശേഷവും എന്നറിയപ്പെടുന്ന കാലം വരും: മണിക്കുട്ടൻ

നിഹാരിക കെ എസ്| Last Modified വെള്ളി, 22 നവം‌ബര്‍ 2024 (09:58 IST)
പൃഥ്വിരാജിനെ പുകഴ്ത്തി മണിക്കുട്ടൻ. മലയാള സിനിമ പൃഥ്വിരാജിന് മുൻപും ശേഷവും എന്നറിയപ്പെടുന്ന ഒരു കാലം വരുമെന്നാണ് മണിക്കുട്ടൻ പറയുന്നത്. പൃഥ്വിയുമായുള്ള സുഹൃദത്തിന്റെ പുറത്താണ് താൻ ലൂസിഫർ എന്ന സിനിമയിൽ അനീഷ് എന്ന നടന് വേണ്ടി ഡബ്ബ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

'ലൂസിഫറിൽ അനീഷ് എന്നൊരു ആക്ടറിന് ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട്. ഞാനും പൃഥ്വിയും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങൾ പണ്ടൊക്കെ ഇരിക്കുന്ന സമയത്ത് ഞാൻ ട്രിവാൻഡ്രം സ്ലാങ്ങിൽ തമാശയൊക്കെ പറയുമായിരുന്നു, അതൊക്കെ പുള്ളി ഓർത്തിരുന്നിട്ട് ട്രിവാൻഡ്രം സ്ളാങ് ആ കഥാപാത്രത്തിന് വേണമെന്ന് തോന്നിയിട്ടാണ് എന്നെ ഡബ്ബിങ്ങിന് വിളിച്ചത്.

രാജു അത്രയും ശ്രദ്ധിച്ച് ചെയ്ത സിനിമയാണ് ലൂസിഫർ. അന്ന് ഞാൻ മാമാങ്കത്തിന്റെ ഷൂട്ടിലായിരുന്നു. കണ്ണൂരിൽ നിന്ന് രാത്രി ബസിൽ കയറിയാണ് ഡബ്ബ് ചെയ്യാൻ പോയത്. എനിക്ക് നല്ല ത്രിൽ ആയിരുന്നു. ആ ബഡിങ് ചെയ്യുമ്പോൾ രാജു പറഞ്ഞു, മണിക്കുട്ടാ നമുക്ക് അടുത്തതിൽ എന്തെങ്കിലും ചെയ്യണമെന്ന്. മലയാള സിനിമ ഇനി രാജുവിന് മുൻപ്, രാജുവിന് ശേഷം എന്നറിയപ്പെടുന്ന കാലം വരും', മണിക്കുട്ടൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :