അഭിഭാഷകനായി ശേഷം മലയാളികളുടെ സ്വകാര്യ അഹങ്കാരമായി, എന്നാൽ മമ്മൂട്ടി ആകുന്നതിന് മുമ്പുള്ള മുഹമ്മദ് കുട്ടി ഇങ്ങനെയൊന്നും അല്ലായിരുന്നു!

അഭിഭാഷകനായി ശേഷം മലയാളികളുടെ സ്വകാര്യ അഹങ്കാരമായി, എന്നാൽ മമ്മൂട്ടി ആകുന്നതിന് മുമ്പുള്ള മുഹമ്മദ് കുട്ടി ഇങ്ങനെയൊന്നും അല്ലായിരുന്നു!

Rijisha| Last Modified ഞായര്‍, 26 ഓഗസ്റ്റ് 2018 (11:57 IST)
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. സിനിമയിലായാലും ജീവിതത്തിലായാലും അത് അങ്ങനെതന്നെയാണ്. അഹങ്കാരിയെന്നും ജാഡക്കാരനെന്നും മമ്മൂട്ടിയെ വിളിക്കുന്നവരുണ്ട്. എന്നാൽ അങ്ങനെ വിളിച്ചവർക്ക് തന്നെ അത് മാറ്റി പറയേണ്ടിയും വന്നിട്ടുണ്ട്. മലയാളികളുടെ ഇഷ്‌ടതാരമായും അഭിഭാഷകനായും തിളങ്ങാൽ മമ്മൂട്ടിയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്.

സിനിമയിൽ വരുന്നതിന് മുമ്പ് അഭിഭാഷകനായിരുന്നു നമ്മുടെ ഇക്ക. എന്നാൽ അഭിനയും വക്കീൽ പണിയും അല്ലാതെ വേറെ ഒരു മേഖലയിലും താരം തിളങ്ങിയിരുന്നു. ഇത് വളരെ ചുരുക്കം പേർക്ക് മാത്രമേ അറിയുള്ളൂ. ‘മഞ്‌ജയ്’ എന്ന പേരിൽ മമ്മൂട്ടി ആദ്യകാലങ്ങളിൽ ഒരുപാട് കഥകൾ എഴുതിയിരുന്നു. ആർക്കും അധികം അറിയാതൊരു സത്യം. ഒരു അഭിമുഖത്തിൽ മമ്മൂട്ടി അത് സമ്മതിക്കുകയും ചെയ്‌തിട്ടുണ്ട്.

‘യമുന’ എന്ന മാസികയിലാണ് ‘മഞ്‌ജയ്’ എന്ന പേരിൽ താരം കഥകൾ എഴുതിയിരുന്നത്. താരം പറയുന്നത് അതൊരു കുട്ടിക്കാല കുസ്ര്തി ആയിരുന്നു എന്നാണ്. മമ്മൂട്ടിയുടെ അന്നത്തെ തൂലികാ നാമമായിരുന്നു ‘മഞ്‌ജയ്’. മുഹമ്മദ് കുട്ടി, എന്നീ പേരുകൾക്ക് പുറമേ ‘മഞ്‌ജയും’. അക്കാലങ്ങാളിൽ കിട്ടാവുന്ന എല്ലാ വാരികകളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിച്ച് വായിച്ച് അതുപോലെ ഒരു മാസിക തുടങ്ങണമെന്ന് തോന്നി. നാട്ടിലെ ചില കൈയെഴുത്തു മാസികകളില്‍ കഥകളെഴുതുമായിരുന്നു. അങ്ങനെയാണ് സ്വന്തമായി ഒരു കൈയെഴുത്തുമാസിക എന്ന ആശയം തലയിൽ വന്നത്.

‘‘ചങ്ങാതിമാരുടെ കൈയില്‍ നിന്നു കഥകളും
കവിതകളും വാങ്ങിച്ചു. എന്റെ സീനിയറായിരുന്ന ഇ.കെ പുരുഷോത്തമന്റ കൈയക്ഷരം വടിവൊത്തതായിരുന്നു. അവനെക്കൊണ്ടാണ് മാസിക എഴുതിപ്പിച്ചത്. മറ്റൊരു കൂട്ടുകാരന്‍ ധനഞ്ജയന്‍ ചിത്രങ്ങള്‍ വരച്ചു. രാവിലെ സൈക്കിളും എടുത്ത് ധനഞ്ജയന്റെ വീട്ടിലേക്ക് പോകും. കൂടെയിരുന്നു വരപ്പിക്കും. മഞ്‍ജയ് എന്നതിന് അർഥമൊന്നുമില്ല. എന്‍റെ പേരിന്‍റെ ആദ്യാക്ഷരവും കൂട്ടുകാരുടെ പേരിലെ ചില അക്ഷരങ്ങളും ഒക്കെ ചേർത്ത് ഉണ്ടാക്കിയ ഒരു പേര്. മാസിക രണ്ട് ലക്കമേ ഇറങ്ങിയുള്ളൂ. അതോടെ ആ പേരും തീർന്നു“ എന്ന് ‘മഞ്‌ജയ്’ എന്ന മമ്മൂട്ടി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ...

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി
അഭിനേതാക്കള്‍ക്കു സ്ഥിരമായി ലഹരി എത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി
അന്‍വര്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമാണ്

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; ...

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?
തസ്ലിമയ്ക്കു സിനിമ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിനു വിവരം ...

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: ...

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
സംഭവത്തെക്കുറിച്ച് സി.പി.എം പൊന്നാനി ഏരിയാ കമ്മിറ്റി പോലീസുകാര്‍ക്കെതിരെ മുഖ്യമന്ത്രി ...

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ
കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ തിരുവനന്തപുരം ...