മമ്മൂട്ടിയുടെ ആ കഥാപാത്രം മോഹന്‍ലാലിന് റൊമ്പ പുടിക്കും!

മമ്മൂട്ടി, മോഹന്‍ലാല്‍, ഭരതന്‍, Mammootty, Mohanlal, Bharathan
BIJU| Last Updated: ശനി, 25 ഓഗസ്റ്റ് 2018 (16:39 IST)
മലയാളത്തിന്റെ രണ്ട് നെടുംതൂണുകളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരുടെയും പേരില്‍ ഫാന്‍ ഫൈറ്റ് ശക്തമായി നടക്കുന്നുണ്ടെങ്കിലും ഇരുവരും തമ്മില്‍ ദൃഢമായൊരു സൗഹൃദം നിലനില്‍ക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അത് സിനിമാ മേഖലയിലെ എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ കഥാപാത്രം ഏതാണെന്ന് പെട്ടെന്ന് ചോദിച്ചാല്‍ മനസിലേക്ക് വരുന്നത് അമരത്തിലെ കഥാപാത്രമാണെന്ന് മോഹൻലാൽ പറയുന്നു. മോഹന്‍ലാലിന്റെ അഭിനയ ജീവിതവുമായി ബന്ധപ്പെട്ട് സംപ്രേഷണം ചെയ്യുന്ന ലാല്‍സലാം എന്ന പരിപാടിയിലാണ് തന്റെ ഇഷ്ടപെട്ട മമ്മൂട്ടി കഥാപാത്രത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞത്.

സ്നേഹത്തിന്‍റെ കഥയായിരുന്നു അമരം. അച്ചൂട്ടി എന്ന അച്ഛനും മുത്ത് എന്ന മകളും തമ്മിലുള്ള സ്നേഹത്തിന്‍റെ കഥ. സ്നേഹക്കൂടുതല്‍ കൊണ്ടുണ്ടാകുന്ന സംഘര്‍ഷങ്ങളാണ് അമരത്തില്‍ ലോഹിതദാസ് സൃഷ്ടിച്ചത്. ചെമ്മീനിന് ശേഷം കടലിരമ്പത്തിന്‍റെ ആഴമുള്ള ഒരു സിനിമ അമരത്തിലൂടെ മലയാളത്തിന് ലഭിച്ചു.

ഭരതനായിരുന്നു സംവിധായകന്‍. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അമരത്തിലെ അച്ചൂട്ടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :