'ഭ്രമയുഗം' സിനിമയ്ക്കായി കാത്തിരിക്കുന്നവര്‍ക്ക്...100 വര്‍ഷത്തോളം പഴക്കമുള്ള പ്രേത കഥയുമായി മമ്മൂട്ടി ചിത്രം

കെ ആര്‍ അനൂപ്| Last Modified ശനി, 21 ഒക്‌ടോബര്‍ 2023 (09:13 IST)
സമീപകാലത്ത് മമ്മൂട്ടി ചിത്രങ്ങള്‍ക്ക് വലിയ വിജയങ്ങളാണ് ലഭിച്ചത്. ഇത് ട്രാക്കില്‍ തന്നെ മുന്നോട്ടു പോകാന്‍ ആണ് നടന്‍ ശ്രമിക്കുന്നതും. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ഭ്രമയുഗത്തിന്റെ റിലീസിനായി പ്രതീക്ഷയോടെയാണ് ഓരോരുത്തരും കാത്തിരിക്കുന്നത്.

100 വര്‍ഷത്തോളം പഴക്കമുള്ള ഒരു പ്രേതകഥയാണ് ഭ്രമയുഗം പറയാനിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചു ഭാഷകളായി റിലീസ് ഉണ്ട്. മമ്മൂട്ടിയുടെ പാന്‍ ഇന്ത്യന്‍ സിനിമയായി ഭ്രമയുഗം മാറും. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് സിനിമ പ്രദര്‍ശനത്തിന് എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്കിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഒരൊറ്റ പോസ്റ്റര്‍ കൊണ്ട് തന്നെ സിനിമയ്ക്ക് വന്‍ ഹൈപ്പാണ് ലഭിച്ചത്. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നിര്‍മാതാക്കള്‍. വൈകതന്നെ ഒരു അപ്‌ഡേറ്റ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :