കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി; പ്രതിപക്ഷ നേതാവായി മുരളി ഗോപി, ജോജു പാർട്ടി സെക്രട്ടറി

നീലിമ ലക്ഷ്മി മോഹൻ| Last Updated: വ്യാഴം, 14 നവം‌ബര്‍ 2019 (12:02 IST)
ബോബി -സഞ്ജയുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വണ്ണിൽ’ മമ്മൂട്ടിക്കൊപ്പം മുരളി ഗോപിയും ജോജു ജോർജും. മുരളി ഗോപി പ്രതിപക്ഷ നേതാവായി വേഷമിടുമ്പോള്‍ ജോജു ജോര്‍ജ് പാര്‍ട്ടി സെക്രട്ടറിയായിട്ടാണ് വേഷമിടുന്നത്. മുരളി ഗോപിയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞു. ജോജു ജോര്‍ജിന് ഇനി ഒരു ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട്.

ചിത്രീകരണത്തിനിടെ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. സിനിമയ്ക്ക് എല്ലാ വിധ ആശംസകളും മുഖ്യമന്ത്രി നേരുകയും ചെയ്തു. കടയ്‌‌ക്കല്‍ ചന്ദ്രനെന്നാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. കടയ്‌ക്കല്‍ ചന്ദ്രന്‍റെ രാഷ്ട്രീയ ജീവിതത്തിനൊപ്പം കുടുംബജീവിതവും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. ഏറെ ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല.

ജോജു ജോര്‍ജ്ജ്, മുരളി ഗോപി, ഗായത്രി അരുണ്‍, ബാലചന്ദ്രമേനോന്‍, സുരേഷ് കൃഷ്ണ, സലിം കുമാര്‍, അലന്‍സിയര്‍, മാമുക്കോയ, സുദേവ് നായര്‍ തുടങ്ങിയവരും ഈ സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിനിടയില്‍ ആയിരുന്നു വണ്ണിന്റെ പ്രഖ്യാപനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :